0%

Chapter Title : പാപശൽഭം 11 [Shanushinu] [അനാവരണം]

Author : Shanushinu Read All Parts 28.7K

നിന്നെ എപ്പോഴും അടുത്ത് കാണാൻ കൊതിയായിട്ടല്ലേ... എന്നോട് ദേഷ്യപ്പെടല്ലേ പ്ലീസ്..." അവൻ വീണ്ടും വീണ്ടും കെഞ്ചാൻ തുടങ്ങി.

പക്ഷേ ഇത്തവണ ജസ്ന അത്ര പെട്ടെന്ന് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഷാഹിദ് പറയുന്നത് പച്ചക്കള്ളമാണെന്ന് അവൾക്ക് ഉറപ്പായിരുന്നു. അതിൻ്റെ സത്യാവസ്ഥ അവൾക്ക് മനസ്സിലാവണമായിരുന്നു.

"നീ എന്നെ പൊട്ടിയാക്കുവാണോ ഷാഹി?" അവളുടെ ശബ്ദത്തിൽ പരിഹാസവും ദേഷ്യവും ഒരുപോലെ കലർന്നിരുന്നു. "ഇന്ന് നീ വാൾപേപ്പർ വെച്ചത് നിനക്ക് കൊതിയായിട്ടാണെങ്കിൽ, അന്ന് ആ മാർക്ക് നിന്റെ ഫോണിൽ എന്റെ ഫോട്ടോ കണ്ടതോ?

അതും അബദ്ധമായിരുന്നില്ലല്ലേ? നീ മനഃപൂർവ്വം ഫോൺ അവന് കാണാൻ പാകത്തിൽ മലർത്തി വെച്ചതല്ലേ ഡാ? സത്യം പറ!"

ഷാഹിദിന്റെ നെഞ്ചിടിപ്പ് ഒരു നിമിഷം നിലച്ചുപോയി. താൻ പിടിക്കപ്പെട്ടിരിക്കുന്നു! അവളുടെ ചോദ്യത്തിന്റെ മൂർച്ചയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് അവനുറപ്പായി. അന്ന് നടന്നത് അബദ്ധമല്ലെന്ന് അവൾക്ക് മനസ്സിലായിരിക്കുന്നു.

ഇവിടെ വെച്ച് അവൾ ഫോൺ കട്ട് ചെയ്ത് പോയാൽ പിന്നെ ഈ ബന്ധം തന്നെ വലിയൊരു കുരുക്കിലാകും. അവൾക്ക് ദേഷ്യം വരാത്ത രീതിയിൽ, എന്നാൽ അവളുടെ ശ്രദ്ധ പൂർണ്ണമായും മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടാൻ കഴിയുന്ന ഒരു തന്ത്രം കുറഞ്ഞ സമയം കൊണ്ട് തന്നെ അവൻ അവൻറെ തലച്ചോറിൽ മെനഞ്ഞെടുത്തു.

യുക്തികൊണ്ട് നേരിട്ടാൽ താൻ തോൽക്കുമെന്നറിയാവുന്ന ഷാഹിദ്, കുറച്ചു കടന്ന കൈ ആണെങ്കിലും, എങ്ങനെ അവസാനിക്കും എന്ന് ഉറപ്പില്ലെങ്കിലും അവളുടെ കാമത്തെയും അഹങ്കാരത്തെയും നേരിട്ട് ആക്രമിക്കാൻ തന്നെ തീരുമാനിച്ചു.

"പൊന്നൂ..." ഷാഹിദ് പെട്ടെന്ന് ശബ്ദം താഴ്ത്തി. ആ കെഞ്ചലിന് പകരം, അവന്റെ ശബ്ദത്തിൽ വല്ലാത്തൊരു വന്യതയും കിതപ്പും നിറഞ്ഞു. "നീ പറയുന്നത് സത്യമാ... ഞാൻ നിന്നോട് കള്ളം

💬 Comments

View all comments