0%

Chapter Title : പാപശൽഭം 13 [Shanushinu] [പരിണാമം]

Author : Shanushinu Read All Parts 14.3K

ഉത്സാഹത്തോടെ പറഞ്ഞു.

ജസ്ന ശ്വാസം അടക്കിപ്പിടിച്ച് ഷാഹിദിന്റെ തൊട്ടരികിൽ കിടക്കയിലേക്ക് ഒതുങ്ങിക്കിടന്നു. ക്യാമറ ഷാഹിദിന്റെ മുഖത്ത് മാത്രമാണെന്ന ആശ്വാസത്തിൽ, അവൾ കട്ടിലിന്റെ വെള്ളപ്പുതപ്പിന്റെ ഒരറ്റം മാത്രം വലിച്ച് തന്റെ കാലുകൾക്കും തുടകളുടെ പകുതിക്കും മുകളിലൂടെ അലസമായി ഇട്ടു.

താൻ പൂർണ്ണ സുരക്ഷിതയാണെന്ന് അവൾ നിഷ്കളങ്കമായി കരുതി.

സ്ക്രീനിന്റെ മറുതലയ്ക്കൽ, മിസ്സിസാഗയിലെ തന്റെ ആഡംബര ഗ്ലാസ്സ് ക്യാബിനിലെ ലെതർ കസേരയിൽ കറുത്ത ബിസിനസ്സ് സ്യൂട്ട് ധരിച്ച് രാജകീയമായി ഇരിക്കുകയായിരുന്നു രോഹിത് കുമാർ.

"ഹേയ് ഷാഹിദേ! നാട്ടിലിപ്പോ പാതിരാത്രി ആയല്ലോ അല്ലേ? ഞാൻ നിന്നെ അസമയത്ത് വിളിച്ച് ഡിസ്റ്റർബ് ചെയ്തോ ടാ?" രോഹിത് തന്റെ ഗാംഭീര്യമുള്ള, ശാന്തമായ ശബ്ദത്തിൽ ചോദിച്ചു.

"നാളെ രാവിലെയല്ലേ നിങ്ങൾ കുമരകത്തേക്ക് പോകുന്നത്? നമ്മുടെ ഫോട്ടോഗ്രാഫർ ഗൗതം മേനോൻ എന്നെ ഇപ്പൊ വിളിച്ചിരുന്നു, അവൻ നാളെ ഉച്ചയോടെ അവിടെ റിസോർട്ടിൽ എത്തുമെന്ന് പറയാൻ വേണ്ടി വിളിച്ചതാണ്."

"ഏയ്, ഒരു ഡിസ്റ്റർബൻസും ഇല്ല രോഹിത് ഏട്ടാ! ഞങ്ങൾ ഇവിടുത്തെ ബന്ധുവീടുകളിലെ സൽക്കാരങ്ങളൊക്കെ കഴിഞ്ഞ് ഇപ്പൊ കിടക്കാൻ വന്നതേയുള്ളൂ. പൊന്നുവിന്റെ തത്കാൽ പാസ്പോർട്ടിന്റെ കാര്യമൊക്കെ ഇന്ന് ശരിയായി," ഷാഹിദ് അഭിമാനത്തോടെ പറഞ്ഞു.

ആ സംഭാഷണം കേട്ടുകൊണ്ട് തൊട്ടടുത്ത് കിടക്കുകയായിരുന്ന ജസ്നയ്ക്ക് രോഹിത്തിന്റെ ആ ഗാംഭീര്യമുള്ള ശബ്ദം കേട്ടപ്പോൾ തന്നെ ഉള്ളിൽ ചെറിയൊരു ആകാംഷ തോന്നി.

അപ്പോഴാണ് രോഹിത് വളരെ സ്വാഭാവികമായി, നേരിയൊരു പുഞ്ചിരിയോടെ ആ ചോദ്യം ചോദിച്ചത്:

"അതൊക്കെ അവിടെ നിൽക്കട്ടെ ഷാഹിദേ... കല്യാണത്തിന്റെ അന്ന് ഫോട്ടോയിൽ കണ്ടതല്ലാതെ നമ്മുടെ സുന്ദരിയായ മണവാട്ടിയെ ഞാൻ ഇതുവരെ ഒന്ന് നേരിൽ കണ്ടില്ലല്ലോ!

എവിടെ എന്റെ പുതിയ മണവാട്ടി? എനിക്കൊന്ന് പരിചയപ്പെടുത്തി

💬 Comments

View all comments