0%

Chapter Title : പാപശൽഭം 13 [Shanushinu] [പരിണാമം]

Author : Shanushinu Read All Parts 13.9K

തലയിലും മാറിലും ഇടാനുമായി അവൾ വെപ്രാളപ്പെട്ടു.

"അയ്യോ പടച്ചോനെ... ഷാഹി, നിന്റെ ബോസ് ആണല്ലോ! കോൾ എടുക്കല്ലേ ട്ടോ, ഞാനെന്റെ ഡ്രസ്സും തട്ടവുമൊന്ന് ഇട്ടോട്ടെ!" അവൾ ശ്വാസംമുട്ടി വിറയ്ക്കുന്ന ശബ്ദത്തിൽ മന്ത്രിച്ചു.

എന്നാൽ ഷാഹിദിന്റെ ഉള്ളിൽ ആ നിമിഷം ഉണർന്നത് തികച്ചും വിപരീതമായ മറ്റൊരു ലഹരിയായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഓഫീസിലെ മാർക്കിന്റെ മുന്നിലും ഫോൺ വാൾപേപ്പറിലൂടെയും താൻ രഹസ്യമായി ആസ്വദിച്ചിരുന്ന ആ നിഗൂഢമായ അഹങ്കാരം—തന്റെ കയ്യിലുള്ള ഈ അപ്സരസ്സിനെപ്പോലുള്ള ഭാര്യയെ, തനിക്ക് കാനഡയിൽ എല്ലാ സൗഭാഗ്യങ്ങളും വാരിക്കോരിത്തന്ന

രോഹിത് ഏട്ടന്റെ മുന്നിൽ ഒന്ന് പ്രദർശിപ്പിക്കാനുള്ള ആ വിചിത്രമായ ചിന്ത... തന്നേക്കാൾ സ്വത്തും പണവും എല്ലാം നിങ്ങൾക്കുണ്ടെങ്കിലും, നിങ്ങൾക്ക് ഒരിക്കലും ലഭിക്കാത്ത ഒന്ന് എൻ്റെ കൈയിലുണ്ട് എന്നുള്ളത് അവൻ്റെ ഉള്ളിലെ ഈഗോയെ തൃപ്തി പെടുത്താൻ അവൻ ആഗ്രഹിച്ചു!

എഴുന്നേൽക്കാൻ തുടങ്ങിയ ജസ്നയുടെ നഗ്നമായ അരക്കെട്ടിലൂടെ കൈയിട്ട് അവൻ അവളെ ബലമായി കിടക്കയിലേക്ക് തന്നെ പിടിച്ചമർത്തി.

"റിലാക്സ് പൊന്നൂ... നീയെന്തിനാ ഇങ്ങനെ പേടിച്ച് വിറയ്ക്കുന്നത്? അതെന്റെ രോഹിത് ഏട്ടനല്ലേ!" ഷാഹിദ് വളരെ നിസ്സാരമായി, എന്നാൽ അല്പം അധികാരത്തോടെ അവളുടെ കാതിൽ പറഞ്ഞു.

"കാനഡയിൽ ഇപ്പൊ ഉച്ചസമയമാ, ഓഫീസിലിരുന്ന് എന്തെങ്കിലും അത്യാവശ്യ കാര്യം പറയാൻ വിളിക്കുന്നതാവും. ഞാൻ എന്റെ മുഖം മാത്രമേ കാണിക്കൂ, നിന്നെ കാണിക്കുകയൊന്നുമില്ല. നീ ശബ്ദമുണ്ടാക്കാതെ ഇവിടെ കിടന്നോ, പേടിക്കാനൊന്നുമില്ല!"

ഷാഹിദിന്റെ ആ ഉറപ്പിൽ ജസ്ന പതിയെ ശ്വാസം നേരെ വിട്ടു. അവൻ തലയിണയിലേക്ക് ചാരിയിരുന്ന്, ഫോൺ ക്യാമറ തന്റെ മുഖത്തേക്ക് മാത്രം തിരിച്ചുപിടിച്ചുകൊണ്ട് കോൾ അറ്റൻഡ് ചെയ്തു.

"ഹേയ് രോഹിത് ഏട്ടാ! ഗുഡ് ആഫ്റ്റർനൂൺ!" ഷാഹിദ്

💬 Comments

View all comments