0%

Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]

Author : Shanushinu Read All Parts 48.8K

മാത്രമായിരുന്നപ്പോൾ ആ ചുവന്ന ഗൗൺ ഇട്ടതുപോലെയല്ലല്ലോ ഇത്.

ഒരു അന്യപുരുഷന്റെ മുന്നിൽ, അതും ക്യാമറയ്ക്ക് മുന്നിൽ അങ്ങനത്തെ ഡ്രസ്സൊക്കെ ഇട്ട് നിൽക്കാൻ എനിക്ക് പറ്റുമോ ഷാഹി? നമുക്ക് ഈ ഫോട്ടോഷൂട്ട് വേണ്ടെന്നു വെച്ചാലോ?"

ഷാഹിദ് കയ്യിലിരുന്ന ചായകപ്പ് മേശപ്പുറത്തുവെച്ച് അവളെ തന്നിലേക്ക് ചേർത്തുനിർത്തി.

"എന്റെ പൊന്നൂ... നീയിങ്ങനെ കൊച്ചുകുട്ടികളെപ്പോലെ പേടിക്കാതെടീ," അവൻ അവളുടെ കവിളിൽ തലോടിക്കൊണ്ട് വളരെ മൃദുവായി പറഞ്ഞു. "ഗൗതം മേനോൻ നമ്മുടെ നാട്ടിലെ കല്യാണ ഫോട്ടോഗ്രാഫർമാരെപ്പോലെയുള്ള ആളല്ല.

ബോളിവുഡിലെ വലിയ സിനിമാനടിമാരുടെയും മോഡലുകളുടെയും ഫോട്ടോയെടുക്കുന്ന പ്രൊഫഷണൽ ആർട്ടിസ്റ്റാണ്. അയാൾക്ക് ഇതൊക്കെ വെറും ജോലി മാത്രമാണ്. മാത്രമല്ല, നീ ഒറ്റയ്ക്കല്ലല്ലോ അവിടെ നിൽക്കുന്നത്?

നിന്റെ തൊട്ടടുത്ത് നിന്റെ പുതിയാപ്ലയായ ഞാനില്ലേ? നമ്മുടെ കാനഡയിലെ പുതിയ ഫ്ലാറ്റിലെ ഭിത്തിയിൽ ഫ്രെയിം ചെയ്തു വെക്കാനും, നമുക്ക് പ്രായമാകുമ്പോൾ എടുത്തുനോക്കാനുമുള്ള നമ്മുടെ സ്വകാര്യ നിമിഷങ്ങളാണ് ഇത്.

ഷൂട്ട് കഴിഞ്ഞാൽ ആ മെമ്മറി കാർഡും ഹാർഡ് ഡ്രൈവും അയാൾ എന്റെ കയ്യിൽ തന്നിട്ടേ പോകൂ എന്ന് രോഹിത് ഏട്ടൻ ഉറപ്പുപറഞ്ഞിട്ടുണ്ട്. എന്റെ മോൾ ധൈര്യമായിട്ടിരിക്ക്!"

ഷാഹിദിന്റെ ആ വാക്കുകളിലെ ആത്മവിശ്വാസവും കരുതലും ജസ്നയുടെ ഉള്ളിലെ ഭയത്തെ കുറെയൊക്കെ തണുപ്പിച്ചു. തന്റെ ഷാഹി തന്റെ അരികിലുണ്ടെങ്കിൽ പിന്നെ താൻ എന്തിന് ഭയക്കണം എന്ന ചിന്തയിൽ അവൾ തലയാട്ടി.

കൃത്യം പതിനൊന്നരയായപ്പോൾ വില്ലയുടെ കോളിംഗ് ബെൽ ശബ്ദിച്ചു.

ഷാഹിദ് ചെന്ന് വാതിൽ തുറന്നു. മുന്നിൽ, തോളിലൊരു വലിയ ലെതർ ക്യാമറ ബാഗും കയ്യിൽ ലൈറ്റിംഗ് സ്റ്റാൻഡുകളുമായി നിൽക്കുകയായിരുന്നു ഗൗതം മേനോൻ.

മുപ്പത്തിയഞ്ച് നാൽപത് വയസ്സ് തോന്നിക്കുന്ന, നല്ല ഉയരവും ഉറച്ച ശരീരവുമുള്ള ഒരു ചെറുപ്പക്കാരൻ.

💬 Comments

View all comments