0%

Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]

Author : Shanushinu Read All Parts 186.2K

ഞാൻ കൊച്ചുകുട്ടിയല്ല.

മിനിഞ്ഞാന്ന് രാത്രി നിന്റെ ബോസിന്റെ വീഡിയോ കോളിൽ കൈ കഴച്ചെന്ന് പറഞ്ഞ് നീ ക്യാമറ താഴ്ത്തിപ്പിടിച്ചു... ഇന്നലെ പൂളിൽ വെച്ച് ഞാൻ അറിയാതെ എന്റെ അരയിലെ തുണി നീ അഴിച്ചുവിട്ടു...

ഇന്നിപ്പോ ആ ഫോട്ടോഗ്രാഫറുടെ മുന്നിലിട്ട് ഇതും! എല്ലാം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വിശ്വസിക്കാൻ എനിക്ക് ഭ്രാന്തില്ല. നിനക്ക് നിന്റെ ഭാര്യയെ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുന്നതിലാണ് നിൻ്റെ ആഗ്രഹപൂർത്തീകരണം കിട്ടുന്നതെന്ന് എനിക്ക് മനസ്സിലായി.

പക്ഷേ ആ കളിക്ക് നിന്നുകൊടുക്കാൻ ഇനി എന്നെ കിട്ടില്ല!"

അവൾ കട്ടിലിന്റെ മറുവശത്തേക്ക് നടന്ന് തലയിണ ശരിയാക്കിവെച്ചു.

"നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ. അതുകൊണ്ട് ഇതൊരു വലിയ വഴക്കാക്കി മാറ്റി വീട്ടുകാരെ അറിയിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. തൽക്കാലം നമുക്ക് സാധാരണ പോലെ സംസാരിക്കുകയും പെരുമാറുകയും ചെയ്യാം.

നാളെ ഒരുമിച്ച് തിരിച്ച് വീട്ടിലേക്ക് പോകാം. പക്ഷേ... എന്റെ മനസ്സും നിൻ്റെ സ്വഭാവവും ശരിയാവുന്നതുവരെ നീ എന്റെ ദേഹത്ത് തൊട്ടുപോകരുത്. എനിക്ക് എന്റെതായ ഒരു സ്പേസ് വേണം!"

ഷാഹിദ് തറയിൽ തറഞ്ഞുപോയതുപോലെ ഇരുന്നുപോയി. കല്യാണത്തിന് മുൻപ് അവരുടെ ബന്ധത്തിന്റെ കടിഞ്ഞാൺ ജസ്നയുടെ കയ്യിലായിരുന്നതുപോലെ, ഈ ഒരൊറ്റ നിമിഷം കൊണ്ട് ആ അധികാരം അവൾ വീണ്ടും അവൻ്റെ കയ്യിൽ നിന്നും തിരിച്ചുപിടിച്ചിരിക്കുന്നു!

ഇനി അവളെ നിർബന്ധിക്കാൻ പോയാൽ അവൾ തന്നിൽ നിന്ന് എന്നെന്നേക്കുമായി അകന്നുപോകുമെന്ന ഭയം ഷാഹിദിന്റെ നട്ടെല്ലിലൂടെ ഒരു തണുപ്പായി പടർന്നു.

പിന്നീടുള്ള മണിക്കൂറുകൾ ആ ആഡംബര വില്ലയ്ക്കുള്ളിൽ വലിയൊരു വീർപ്പുമുട്ടലോടെയാണ് കടന്നുപോയത്. ഹണിമൂൺ ആയിട്ട് പോലും രണ്ടു പേരും അധികം സംസാരിക്കാതെ അവരവരുടെ ഫോണിൽ തോണ്ടി കൊണ്ടിരുന്നു.

വൈകുന്നേരം ചായ കുടിക്കുമ്പോഴും രാത്രിയിലത്തെ

💬 Comments

View all comments