0%

Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]

Author : Shanushinu Read All Parts 186.9K

'രോഹിത് ഏട്ടൻ' എന്നോ അല്ല അവളുടെ വിരലുകൾ അവിടെ ടൈപ്പ് ചെയ്തത്;

മറിച്ച്, തന്റെ മനസ്സിൽ അയാളോട് തോന്നിയ ആ വലിയ ബഹുമാനത്തിന്റെയും അടുപ്പത്തിന്റെയും പ്രതീകമായി 'Ettan' (ഏട്ടൻ) എന്ന് മാത്രമാണ് അവൾ ആ നമ്പർ സേവ് ചെയ്തത്!

അങ്ങ് കാനഡയിലെ പെന്റ്ഹൗസിൽ, കോൾ കട്ട് ചെയ്ത ശേഷവും രോഹിത് കുമാർ തന്റെ ഫോൺ സ്ക്രീനിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. അയാളുടെ നെഞ്ചിടിപ്പ് അപ്പോൾ അസാധാരണമാംവിധം ഉയർന്നിരുന്നു.

തന്റെ നാൽപ്പത്തിരണ്ട് വയസ്സിനിടയിൽ എത്രയോ സ്ത്രീകളെ കണ്ടിട്ടുള്ള, ആരെയും സ്വന്തം കാൽക്കീഴിൽ നിർത്തിയിട്ടുള്ള ആ കോടീശ്വരൻ ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിന് മുന്നിൽ സ്വന്തം ഹൃദയം പൂർണ്ണമായും അടിയറവ് വെച്ചിരിക്കുകയായിരുന്നു!

സ്ക്രീനിലൂടെ കണ്ട അവളുടെ ആ നിഷ്കളങ്കമായ കണ്ണുകളും, തന്നോട് സഹതാപം തോന്നിയപ്പോൾ അവളുടെ ശബ്ദത്തിലുണ്ടായ ആ ആർദ്രതയും രോഹിത്തിനെ ഭ്രാന്ത് പിടിപ്പിച്ചു.

ഇവൾ വെറുമൊരു കാമവസ്തുവല്ല; തൻ്റെ ഹൃദയം കവർന്ന തന്റെ പ്രാണനാണ്! ഷാഹിദിനെപ്പോലൊരു വിഡ്ഢി അവളുടെ വില മനസ്സിലാക്കാതെ ഇരിക്കുമ്പോൾ, അവളെ ഇരുകൈകളും നീട്ടി സ്വീകരിക്കാൻ താൻ കാത്തിരിക്കും.

അവളുടെ മനസ്സും ശരീരവും പൂർണ്ണ സമ്മതത്തോടെ തന്നെ തനിക്ക് സ്വന്തമാകുന്ന ആ ദിവസത്തിനായി അയാൾ മനസ്സിൽ കരുക്കൾ നീക്കിത്തുടങ്ങി.

അതേസമയം, കുമരകത്തെ വില്ലയിൽ ഗൗതം കൊടുത്ത മെമ്മറി കാർഡുമായി ഷാഹിദ് കിടപ്പുമുറിയിലേക്ക് കയറിവന്നു.

ഗൗതമിന്റെ ലാപ്ടോപ്പിൽ കണ്ട ആ പേൾ-വൈറ്റ് സാറ്റിൻ വസ്ത്രത്തിലുള്ള ജസ്നയുടെ ചിത്രങ്ങൾ ഷാഹിദിന്റെ ഉള്ളിലെ കാമത്തെ വീണ്ടും ആളിക്കത്തിച്ചിരുന്നു. രോഹിത് ഏട്ടനോട് സംസാരിച്ചപ്പോൾ ജസ്നയുടെ മുഖം തെളിഞ്ഞുകണ്ടതുകൊണ്ട് അവളുടെ പിണക്കം മാറിയിട്ടുണ്ടാകും എന്ന് അവൻ വെറുതെ ആശിച്ചു.

വാതിലടച്ച് കുറ്റിയിട്ട ഷാഹിദ്, ഭയത്തോടെയാണെങ്കിലും

💬 Comments

View all comments