0%

Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]

Author : Shanushinu Read All Parts 44.8K

അന്ന് ഞാൻ തന്ന ആ മഞ്ഞ ലേസ് ബ്രായും പാന്റീസും നീ കല്യാണത്തിന് രണ്ട് ദിവസം ഇട്ടില്ലേ? എനിക്ക് വേണ്ടി, നമ്മുടെ കാനഡയിലെ ഭാവിക്ക് വേണ്ടി...

എന്റെ പൊന്നു ഇന്ന് നമുക്ക് മാത്രമായി ഇതൊന്ന് ഇട്ടുനോക്കിക്കേ. ഒരു ട്രയൽ പോലെ! എനിക്ക് എന്റെ പെണ്ണിനെ ഈ ചുവന്ന ഗൗണിൽ ഒന്ന് കാണാൻ കൊതിയായിട്ടാ..."

ഷാഹിദിന്റെ ആ വാക്കുകൾ ജസ്നയുടെ പ്രതിരോധത്തിന്റെ അവസാനത്തെ കോട്ടയും തകർത്തു.

ഒരു വശത്ത് താൻ ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവിന്റെ കരിയറിനും അഭിമാനത്തിനും വേണ്ടി താൻ മാറണമെന്ന ചിന്ത. മറുവശത്ത്, ഇന്നലെ രാത്രി രോഹിത് സാറിന്റെ വീഡിയോ കോളിലും ഇന്ന് രാവിലെ ഹൈവേ കഫേയിലും വെച്ച് തന്റെ ശരീരം മറ്റുള്ളവരുടെ കണ്ണുകളിൽ പെട്ടപ്പോൾ തന്റെ ഉള്ളിലുണ്ടായ ആ നിഗൂഢവും

വന്യവുമായ ലഹരി! സ്വന്തം സൗന്ദര്യം ആ കറുത്ത പർദ്ദയ്ക്കുള്ളിൽ നിന്നൊന്ന് പുറത്തുകൊണ്ടുവന്നാൽ എങ്ങനെയുണ്ടാകും എന്നറിയാനുള്ള ഒരു പെണ്ണിന്റെ സഹജമായ കൗതുകവും അവളുടെ ഉള്ളിൽ പതിയെ തലപൊക്കി.

അവൾ കട്ടിലിൽ കിടന്നിരുന്ന ആ കടുംചുവപ്പ് ലിക്വിഡ് സാറ്റിൻ ഗൗണിലേക്ക് നോക്കി. തൊട്ടപ്പോൾ തന്നെ വിരലുകളിലൂടെ വെണ്ണപോലെ വഴുതിപ്പോകുന്ന ആ തുണി അവളുടെ വിറയ്ക്കുന്ന കൈകളിലേക്ക് അവൾ എടുത്തു.

"അല്ലെങ്കിലും നിന്റെ വാശിക്ക് മുന്നിൽ എനിക്ക് ജയിക്കാൻ പറ്റില്ലല്ലോ ഷാഹി..." അവൾ നാണത്തോടെയും, എന്നാൽ നെഞ്ചിനുള്ളിൽ പെരുമ്പറ കൊട്ടുന്ന ആവേശത്തോടെയും തലതാഴ്ത്തി മന്ത്രിച്ചു.

"ഇവിടെ നമ്മൾ രണ്ടാളും മാത്രമുള്ളതുകൊണ്ട്... ഞാൻ ഇതൊന്ന് ഇട്ടുനോക്കാം. പക്ഷേ കളിയാക്കരുത് ട്ടോ!"

ഷാഹിദിന്റെ മുഖം ആയിരം വാട്ട്സ് ബൾബുപോലെ തെളിഞ്ഞു. ആ ചുവന്ന ഗൗണും നെഞ്ചോട് ചേർത്തുപിടിച്ച്, നാണത്തോടെ ബാത്റൂമിലേക്ക് നടന്നുപോകുന്ന

💬 Comments

View all comments