Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]
പർദ്ദയോ നാട്ടിൻപുറത്തെ ചുരിദാറോ ഇട്ടുകൊണ്ട് ചെന്നാൽ അവരെന്നെ എങ്ങനെ കാണും?
'ഇവനിപ്പോഴും പഴയ നാട്ടിൻപുറത്തുകാരൻ തന്നെയാണ്, ഇവന് ഈ പദവി ചേരില്ല' എന്ന് പറഞ്ഞ് അവരെന്നെ പുച്ഛിക്കില്ലേ? എന്റെ കരിയറിനെത്തന്നെ അത് ബാധിക്കില്ലേ ഡാ?
കാലം മാറുന്നതിന് അനുസരിച്ചു നമ്മളും അപ്ഡേറ്റ് ആവണ്ടേ പൊന്നു" ഷാഹിദ് രോഹിത് തനിക്ക് പറഞ്ഞുതന്ന അതേ വാക്കുകൾ അതിവിദഗ്ദ്ധമായി അവളുടെ മനസ്സിലേക്ക് കുത്തിവെച്ചു.
"എന്നാലും ഷാഹി... ഇത്രയ്ക്കൊക്കെ തുറന്ന ഡ്രസ്സ്..." അവളുടെ സ്വരം ദുർബലമായി.
"ഇതാണ് പൊന്നൂ അവിടുത്തെ സ്റ്റാൻഡേർഡ്! ഇത് ആര് തന്നതാണെന്നാ നീ കരുതുന്നത്? എന്റെ രോഹിത് ഏട്ടൻ നമുക്ക് കല്യാണസമ്മാനമായിട്ട് അവിടുത്തെ ഏറ്റവും വലിയൊരു സായിപ്പിന്റെ ബൊട്ടീക്കിൽ നിന്ന് സ്പെഷ്യലായിട്ട് എടുപ്പിച്ചതാണ്!
പുള്ളി എന്നോട് പ്രത്യേകം പറഞ്ഞു, കാനഡയിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് നിന്റെ ഈ നാട്ടിൻപുറത്തെ നാണവും പേടിയുമൊക്കെ മാറ്റിയെടുക്കണമെന്ന്. മാത്രമല്ല, നാളെ കൊച്ചിയിൽ നിന്നുള്ള വലിയൊരു സെലിബ്രിറ്റി ഫോട്ടോഗ്രാഫർ—ഗൗതം മേനോൻ—നമ്മുടെ ഫോട്ടോഷൂട്ടിനായി ഇങ്ങോട്ട് വരുന്നുണ്ട്!"
"പടച്ചോനെ... ഫോട്ടോഗ്രാഫറോ?! അന്യപുരുഷന്റെ മുന്നിൽ ഞാനിത് ഇട്ട് നിൽക്കണോ?!" ജസ്ന വീണ്ടും പേടിയോടെ ചാടിയെഴുന്നേറ്റു.
"എടി മണ്ടൂസേ... നീയെന്തിനാ ഇപ്പോഴേ അതിനെപ്പറ്റി ചിന്തിക്കുന്നത്? ഇന്ന് ഇവിടെ ആരുമില്ലല്ലോ. അത് മാത്രമല്ല.. അയാള് ഫുൾ പ്രൊഫഷണൽ ആണ് പൊന്നു.!"
ഷാഹിദ് അവളെ ഇരുകൈകൾ കൊണ്ടും ചേർത്തുപിടിച്ച് അവളുടെ കവിളിൽ അമർത്തി ഉമ്മവെച്ചു. "ഈ വലിയ മതിലുകൾക്കുള്ളിൽ ഇപ്പോൾ ഞാനും നീയും മാത്രമല്ലേ ഉള്ളൂ?
കാനഡയിൽ നമ്മുടെ ആ ഇരുപത്തിയഞ്ചാം നിലയിലെ ഫ്ലാറ്റിൽ എത്തുമ്പോഴും നമ്മൾ രണ്ടാളും മാത്രമേ ഉണ്ടാവൂ. നിന്റെ ഭർത്താവായ എന്റെ മുന്നിൽ ഇതൊക്കെ ഇടാൻ നിനക്കെന്താ ഇത്ര നാണം?
💬 Comments
View all comments