0%

Chapter Title : പാപശൽഭം 14 [Shanushinu] [അതിരുവിട്ട ഹണിമൂൺ ഫോട്ടോഷൂട്ട്]

Author : Shanushinu Read All Parts 43.1K

നോക്കിയ ജസ്നയുടെ മുഖത്തെ പുഞ്ചിരി പതിയെ മാഞ്ഞു. അവൾ അത് ഓരോന്നായി കയ്യിലെടുത്ത് ഉയർത്തി നോക്കിയതും അവളുടെ കണ്ണുകൾ ഞെട്ടൽകൊണ്ട് പുറത്തേക്ക് തള്ളി!

"ഷാഹീ... ഇ-ഇതെന്താ ഇതൊക്കെ?! നിനക്കെന്താ ഭ്രാന്തായോ ഡാ?!" അവൾ ആ കറുത്ത സ്വിംവെയറും ചുവന്ന ഗൗണും കട്ടിലിലേക്ക് തന്നെ തിരിച്ചിട്ട് പിന്നോട്ട് മാറിനിന്നു.

"ഇതൊക്കെ മനുഷ്യർ ഇടുന്ന ഡ്രസ്സാണോ ഷാഹി? മുതുകും നെഞ്ചും തുടയുമൊക്കെ മുഴുവൻ പുറത്തുകാണിക്കുന്ന ഈ തുണിയൊക്കെ ഞാൻ എങ്ങനെയാ ഇടുക? സിനിമയിലെ പെണ്ണുങ്ങൾ പോലും ഇത്രയ്ക്ക് തുറന്നിടില്ലല്ലോ!

ഇതൊക്കെ പടച്ചോൻ പൊറുക്കാത്ത ഹറാമാണ് ഷാഹി... എന്നെക്കൊണ്ട് ഇതൊന്നും ഇടാൻ പറ്റില്ല!"

അവളുടെ ശബ്ദത്തിൽ ഒരു യാഥാസ്ഥിതിക മലപ്പുറത്തുകാരിയുടെ സകല ഭയവും എതിർപ്പുമുണ്ടായിരുന്നു. എന്നാൽ ഷാഹിദ് ഇതുമുൻകൂട്ടി കണ്ടിരുന്നു. അവൻ ഒട്ടും ദേഷ്യപ്പെടാതെ എഴുന്നേറ്റ് ചെന്ന് അവളുടെ തോളുകളിൽ കൈവെച്ച് അവളെ കട്ടിലിന്റെ അരികിലേക്ക് ഇരുത്തി.

"പൊന്നൂ... നീ ഇങ്ങനെ നാട്ടിൻപുറത്തുകാരിയെപ്പോലെ സംസാരിക്കാതെ ഞാൻ പറയുന്നത് സമാധാനമായിട്ടൊന്ന് കേൾക്ക്," ഷാഹിദ് വളരെ ഗൗരവത്തോടെ, എന്നാൽ പ്രണയം തുളുമ്പുന്ന സ്വരത്തിൽ തുടങ്ങി.

"ഇത് മഞ്ചേരിയിലെ അങ്ങാടിയിലൂടെ നടക്കാൻ വേണ്ടി കൊണ്ടുവന്നതല്ല പൊന്നൂ. നമ്മൾ ഇനി ജീവിക്കാൻ പോകുന്നത് കാനഡയിലാണ്—ടൊറന്റോയിലും മിസ്സിസാഗയിലും! ഞാൻ അവിടെ പെട്രോൾ പമ്പിൽ നിൽക്കുന്ന പഴയ പയ്യനല്ല ഇപ്പോൾ, ആർ.കെ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഓപ്പറേഷൻസ് ഓഫീസറാണ്!

അവിടെ വലിയ ബിസിനസ്സ് പാർട്ടികളും കോർപ്പറേറ്റ് ഡിന്നറുകളുമൊക്കെയുണ്ടാവും. അവിടെയെല്ലാം എക്സിക്യൂട്ടീവുകൾ വരുന്നത് അവരുടെ ഭാര്യമാരെയും കൂട്ടിയാണ്."

ജസ്ന നിശ്ശബ്ദയായി അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു.

"നീ ആലോചിച്ചു നോക്ക് പൊന്നൂ... അത്രയും വലിയ വെള്ളക്കാരും കോടീശ്വരന്മാരും വരുന്ന പാർട്ടിയിലേക്ക് എന്റെ ഭാര്യ കറുത്ത

💬 Comments

View all comments