0%

Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]

Author : Shanushinu Read All Parts 59.4K

പെട്ടെന്ന് തന്നെ സ്വയം നിയന്ത്രിച്ചു.

നേരത്തെ കൊടുത്ത വാക്ക് ഓർത്തുകൊണ്ട് അവൻ അവളുടെ കവിളിൽ ഒന്നുതവണ കൂടി ഉമ്മവെച്ച്, അവളെ വെറുതെ തന്റെ നെഞ്ചോട് ചേർത്തുപിടിച്ച് കണ്ണുകളടച്ചു. ശാരീരികമായ പൂർണ്ണതയിലേക്കെത്തിയില്ലെങ്കിലും, പരസ്പരം കെട്ടിപ്പിടിച്ചു കിടന്ന ആ രാത്രി അവർക്കിടയിലെ കയ്പ്പുകളെല്ലാം കഴുകിക്കളഞ്ഞിരുന്നു.

എന്നാൽ ഷാഹിദുമായുള്ള ആ പിണക്കം മാറി അന്തരീക്ഷം ശാന്തമായപ്പോഴും, ജസ്‌നയുടെ ജീവിതത്തിൽ മറ്റൊരു വലിയ മാറ്റം അവൾ പോലുമറിയാതെ വേരൂന്നിക്കഴിഞ്ഞിരുന്നു.

അവളുടെ കയ്യിലിരുന്ന ആ ഫോൺ!

കഴിഞ്ഞ മൂന്നു ദിവസങ്ങളായി, പകൽ സമയങ്ങളിൽ അടുക്കളയിലെ തിരക്കുകൾക്കിടയിലും, ഉച്ചയ്ക്ക് ഷാഹിദ് ഉറങ്ങുമ്പോഴും, വൈകുന്നേരം കുളിക്കാൻ കയറുന്നതിന് മുൻപുമെല്ലാം—ആരും കാണാതെ ഫോൺ എടുത്ത് വാട്ട്സ്ആപ്പ് തുറന്നുനോക്കുന്നത് അവളുടെ ഏറ്റവും വലിയ ശീലമായി മാറിയിരുന്നു. സ്ക്രീനിൽ ഏട്ടൻ എന്ന പേരിന് താഴെ പച്ച അക്ഷരങ്ങളിൽ 'Online' എന്ന് തെളിയുമ്പോൾ അവളുടെ നെഞ്ചിടിപ്പ് തനിയെ വേഗത്തിലാകും!

അവർക്കിടയിലെ സംഭാഷണങ്ങൾ പുറമെ നോക്കിയാൽ തികച്ചും നിഷ്കളങ്കമായിരുന്നു. വിസയുടെ പേപ്പറുകൾ എംബസിയിൽ എത്തിയതിന്റെ വിവരങ്ങളും, മിസ്സിസാഗയിലെ പുതിയ അപ്പാർട്ട്മെന്റിലേക്ക് അവൾ തിരഞ്ഞെടുത്ത ആ ക്രീം ആൻഡ് ഗോൾഡ് സോഫകൾ ഓർഡർ ചെയ്തതിന്റെ ഫോട്ടോകളുമൊക്കെയായിരുന്നു രോഹിത് അയച്ചിരുന്നത്. എന്നാൽ അതിനിടയിലൂടെ അയാൾ ചോദിച്ചുകൊണ്ടിരുന്നത് അവളുടെ മനസ്സിനെക്കുറിച്ചായിരുന്നു "ഇന്ന് മോളു ഉമ്മയുടെ കയ്യിൽ നിന്ന് എന്ത് കറിയാ പഠിച്ചത് ?", "ഷാഹിദ് പോകാൻ ഇനി രണ്ട് ദിവസമല്ലേ ഉള്ളൂ, എന്റെ മോൾക്ക് സങ്കടമുണ്ടോ?", "ഇന്ന് ശബ്ദത്തിന് എന്താ ഒരു ക്ഷീണം, ഉച്ചയ്ക്ക് കിടന്നില്ലേ?"

തന്റെ ഓരോ ചെറിയ ഭാവമാറ്റവും ശബ്ദത്തിലെ വ്യത്യാസവും അങ്ങ് കാനഡയിലിരുന്ന് അയാൾ എങ്ങനെയാണ് ഇത്ര കൃത്യമായി ഒപ്പിയെടുക്കുന്നതെന്ന് ഓർത്ത് ജസ്‌ന അമ്പരന്നുപോയി!

💬 Comments

View all comments