Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]
അവൾ സ്വന്തം മനസ്സിനെ എപ്പോഴും പറഞ്ഞുപഠിപ്പിച്ചിരുന്നത് ഒരേയൊരു കാര്യമായിരുന്നു—'ഇതെന്റെ രോഹിത് ഏട്ടനാണ്. ഞങ്ങൾക്ക് വേണ്ടി എല്ലാം ചെയ്തുതരുന്ന, എനിക്ക് സ്വന്തം കൂടപ്പിറപ്പിനെപ്പോലെയോ ഏറ്റവും അടുത്തൊരു കൂട്ടുകാരനെപ്പോലെയോ ഉള്ള ഒരാൾ! എനിക്ക് അയാളോട് ബഹുമാനവും നന്ദിയും മാത്രമാണുള്ളത്.' ഒരു മുസ്ലിം കുടുംബത്തിലെ നവവധുവായ തനിക്ക് മറ്റൊരു പുരുഷനോട് പ്രണയം തോന്നുകയെന്നത് ചിന്തിക്കാൻ പോലും കഴിയാത്ത പാപമായതുകൊണ്ട്, തന്റെയുള്ളിൽ വളർന്നുവരുന്ന ആ വികാരത്തിന് 'സൗഹൃദം' എന്നും 'വാത്സല്യം' എന്നും പേരിട്ട് വിളിക്കാനായിരുന്നു അവൾക്കിഷ്ടം.
പക്ഷേ സത്യം അതായിരുന്നില്ല എന്ന് ഉള്ളിൻ്റെ ഉള്ളിൽ എവിടെയോ അവൾക്ക് തന്നെ അറിയാമായിരുന്നു!
ഒരു സാധാരണ സഹോദരനിൽ നിന്നോ സുഹൃത്തിൽ നിന്നോ മെസ്സേജ് വരുമ്പോൾ ഒരു പെണ്ണിന്റെ കവിളുകൾ ഇങ്ങനെ ചുവന്നുതുടുക്കുമോ? അയാളുടെ വോയിസ് നോട്ട് കേൾക്കുമ്പോൾ അടിവയറ്റിലൂടെ ഇങ്ങനെ മധുരമുള്ളൊരു കുളിര് പാഞ്ഞുകയറുമോ? അയാൾക്ക് ഒരു വോയിസ് മെസ്സേജ് തിരികെ അയക്കുന്നതിന് മുൻപ്, സ്വന്തം ശബ്ദം ഏറ്റവും മനോഹരമായിരിക്കാൻ രണ്ടുമൂന്നു വട്ടം തൊണ്ട ശരിയാക്കി റിഹേഴ്സൽ നോക്കുമോ?
എല്ലാറ്റിലുമുപരി, അയാൾ ഓരോ തവണയും 'മോളൂ' എന്ന് ആ ഗാംഭീര്യമുള്ള സ്വരത്തിൽ വിളിക്കുമ്പോൾ, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഒരു കോട്ടയ്ക്കുള്ളിൽ താൻ ഒതുങ്ങിയിരിക്കുന്നതുപോലെ അവൾക്ക് തോന്നിയിരുന്ന ആ അനുഭൂതി!
തന്റെ ബുദ്ധിയെയും വ്യക്തിത്വത്തെയും ഇത്രയധികം ആദരിക്കുന്ന ആ മനുഷ്യന്റെ സാമീപ്യത്തെ—അയാൾ തനിക്ക് നൽകുന്ന ആ വൈകാരികമായ ലഹരിയെ—അവൾ ഭ്രാന്തമായി പ്രണയിച്ചുതുടങ്ങിയിരുന്നു; സ്വന്തം മനസ്സിനോടുപോലും അത് സമ്മതിക്കാൻ അവൾ ഭയപ്പെട്ടുവെന്ന് മാത്രം!
അങ്ങനെ കാത്തിരുന്ന ആ യാത്രാദിവസം വന്നെത്തി.
വൈകുന്നേരം അഞ്ചുമണിയോടെയാണ് മഞ്ചേരിയിലെ വീട്ടിൽ നിന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകാനായി അവർ ഇറങ്ങിയത്. ഷാഹിദും ജസ്‌നയും
💬 Comments
View all comments