Chapter Title : പാപശൽഭം 15 [Shanushinu] [വിങ്ങുന്ന യാത്രാമൊഴി]
കൂട്ടി.
ട്രോളിയിലേക്ക് വലിയ പെട്ടികൾ കയറ്റിവെച്ച്, ഉപ്പയോടും ഉമ്മയുടെയും സലാം പറഞ്ഞ് ശേഷം ഷാഹിദ് സഫയുടെ തലയിൽ തട്ടി യാത്ര പറഞ്ഞു. ഒടുവിൽ അവൻ ജസ്‌നയുടെ മുന്നിലേക്ക് വന്നുനിന്നു.
ഉമ്മയും സഫയും അല്പം പിന്നിലേക്ക് മാറിനിന്നു കൊടുത്തു.
ചുറ്റും നൂറുകണക്കിന് ആളുകൾ നിൽക്കുന്നുണ്ടെന്നതുപോലും മറന്ന്, ഷാഹിദ് ജസ്‌നയെ തന്റെ ഇരുകൈകൾക്കുമുള്ളിലേക്ക് വലിച്ചടുപ്പിച്ച് നെഞ്ചോട് ചേർത്തുപിടിച്ചു!
ആ നിമിഷം ജസ്‌നയുടെ സകല നിയന്ത്രണങ്ങളും വിട്ടുപോയി. അവന്റെ ഷർട്ടിലെ പെർഫ്യൂമിന്റെ മണവും അവന്റെ നെഞ്ചിന്റെ ചൂടും അറിഞ്ഞപ്പോൾ, ഇനി മാസങ്ങളോളം ഈ മനുഷ്യൻ തന്റെ അരികിലുണ്ടാവില്ലല്ലോ എന്ന സത്യം അവളുടെ ഹൃദയത്തെ പിളർന്നു. അവൾ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞുപോയി.
"പൊന്നൂ... കരയാതെടീ... നീയിങ്ങനെ കരഞ്ഞാൽ ഞാൻ എങ്ങനെയാ അകത്തേക്ക് കയറിപ്പോവുക?" ഷാഹിദിന്റെ ശബ്ദവും ഇടറിയിരുന്നു. അവൻ അവളുടെ ഹിജാബ് ധരിച്ച തലയിൽ അമർത്തി ചുംബിച്ചുകൊണ്ട് അവളുടെ കാതിൽ മന്ത്രിച്ചു: "എന്റെ പൊന്നു കരയണ്ട... അവിടെ ചെന്ന ഉടനെ ഞാൻ രോഹിത് ഏട്ടനോട് പറഞ്ഞു നിന്റെ വിസയുടെ കാര്യം വേഗത്തിലാക്കും. ഏറി പോയാൽ ഒരു ആറു മാസം... അത് കഴിഞ്ഞാൽ എന്റെ പെണ്ണ് എന്റെ നെഞ്ചിലുണ്ടാവും! അതുവരെ എന്റെ കുട്ടി ഉമ്മയുടെ കൂടെ സന്തോഷമായിട്ടിരിക്ക്. ഞാൻ അവിടെ എത്തിയ ഉടനെ വിളിക്കാം... ഐ ലവ് യൂ പൊന്നൂ!"
"ഐ ലവ് യൂ ഇക്കാ... അവിടെ എത്തിയാൽ ഉടനെ വിളിക്കണം ട്ടോ, ഭക്ഷണം കഴിക്കാൻ മറക്കരുത്..." അവൾ കണ്ണുനീരിനിടയിലൂടെ വിതുമ്പിക്കൊണ്ട് അവന്റെ കൈവെള്ളയിൽ അമർത്തി ഉമ്മവെച്ചു.
മനസ്സില്ലാ മനസ്സോടെ അവളുടെ കൈകളിൽ നിന്ന് പിടിവിട്ട്, ട്രോളിയുമായി ഷാഹിദ് ടെർമിനലിന്റെ വലിയ
💬 Comments
View all comments