Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]
ടൈപ്പ് ചെയ്യുന്ന കീബോർഡിന്റെ നേർത്ത ശബ്ദം പോലും അവൾക്ക് ഇയർഫോണിലൂടെ കേൾക്കാമായിരുന്നു.
"ഓക്കേ മോളൂ, അത് ക്ലിയറായി. ഞാൻ സ്റ്റീവന് മെയിൽ അയച്ചുകഴിഞ്ഞു," രോഹിത് പറഞ്ഞു.
പക്ഷേ, ആ ആവശ്യം കഴിഞ്ഞിട്ടും രോഹിത് ഫോൺ വെച്ചില്ല; ജസ്നയാകട്ടെ ഫോൺ കട്ട് ചെയ്യാൻ തോന്നാതെ ശ്വാസമടക്കിപ്പിടിച്ച് അങ്ങനെതന്നെ കിടന്നു! ഇരുവർക്കുമിടയിൽ മൂന്നാല് സെക്കൻഡ് നീണ്ടുനിന്ന ആ നിശ്ശബ്ദതയിൽ പരസ്പരം ശ്വാസനിശ്വാസങ്ങൾ മാത്രമാണ് കേട്ടിരുന്നത്.
"അല്ല ജസ്നാ..." രോഹിത്തിന്റെ ശബ്ദം പെട്ടെന്ന് ഓഫീസ് ഗൗരവത്തിൽ നിന്ന് അങ്ങേയറ്റം ആർദ്രവും സ്വകാര്യവുമായ ഒരു താളത്തിലേക്ക് മാറി. "എന്താ ഈ പാതിരാത്രി ആയിട്ടും എന്റെ മോൾ ഉറങ്ങാതിരുന്നത്?
മാത്രമല്ല... ഫോൺ എടുത്തപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുകയാണ്, മോളുടെ ശബ്ദത്തിന് എന്താ ഇന്നും വല്ലാത്തൊരു ഭാരം? ഒരു സന്തോഷവുമില്ലാത്തതുപോലെ..."
ജസ്ന ഒന്ന് പതറി. "ഏയ്... അങ്ങനെയൊന്നുമില്ല ഏട്ടാ, വെറുതെ ഉറക്കം വരാഞ്ഞിട്ട് കിടന്നതാ..."
"കള്ളം പറയല്ലേ മോളൂ," രോഹിത് വളരെ മൃദുവായി, എന്നാൽ അവളുടെ ഉള്ളം കാണുന്നതുപോലെ പറഞ്ഞു. "അന്ന് കുമരകത്ത് വെച്ച് രണ്ടാമത്തെ ദിവസം രാത്രി ഞാൻ നിങ്ങളെ വീഡിയോ കോൾ വിളിച്ചപ്പോഴും എനിക്ക് ഇങ്ങനെ തോന്നിയിരുന്നു.
അന്ന് ഞാൻ ചോദിച്ചപ്പോൾ മോൾ പറഞ്ഞത് വെയിലത്ത് നിന്നതുകൊണ്ട് തലവേദന വന്നതാണെന്നാണ്. പക്ഷേ അന്ന് നിന്റെ മുഖം കണ്ടപ്പോഴേ എനിക്ക് മനസ്സിലായിരുന്നു അത് വെയിലുകൊണ്ടുള്ള തലവേദനയല്ലെന്ന്!
പറ ജസ്നാ... സത്യത്തിൽ അന്ന് കുമരകത്ത് വെച്ച് എന്താ സംഭവിച്ചത്? ഇപ്പോഴും എന്താ നിന്റെ മനസ്സിനെ ഇങ്ങനെ അലട്ടുന്നത്? ഈ ഏട്ടനോട് പറയാൻ പറ്റാത്ത അത്ര വലിയ രഹസ്യമാണോ അത്?"
രോഹിത് കുമാറിന്റെ ആ വാക്കുകൾ ജസ്നയുടെ
💬 Comments
View all comments