0%

Chapter Title : പാപശൽഭം 16 [Shanushinu] [പാതിരാത്രിയിലെ കുമ്പസാരം]

Author : Shanushinu Read All Parts 50.7K

കണ്ണുനീരൊന്ന് തുടച്ചേ," അയാളുടെ സ്വരത്തിൽ ശാസനയുടെയോ പുച്ഛത്തിന്റെയോ ഒരംശം പോലുമുണ്ടായിരുന്നില്ല; മറിച്ച്, പേടിച്ചുവിറച്ചു നിൽക്കുന്ന ഒരു കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിക്കുന്നത്ര വാത്സല്യവും ഉറപ്പുമായിരുന്നു ഉണ്ടായിരുന്നത്.

"ഞാൻ പറയുന്നത് മോൾ സമാധാനമായിട്ട്, കണ്ണടച്ചു കിടന്ന് കേൾക്കണം. നിനക്ക് ഒരു കുഴപ്പവുമില്ല ജസ്നാ... എന്റെ മോൾ ഒരിക്കലും ഒരു ചീത്ത പെണ്ണല്ല!"

ആ ഒരൊറ്റ വാചകം കേട്ടതും ജസ്നയുടെ അടഞ്ഞ കൺപോളകൾക്കിടയിലൂടെ ചൂടുള്ള കണ്ണുനീർത്തുള്ളികൾ തലയിണയിലേക്ക് ഒഴുകിയിറങ്ങി.

"പടച്ചോൻ ഈ ഭൂമിയിൽ സൃഷ്ടിച്ചിട്ടുള്ള ഏറ്റവും വലിയ കലാരൂപം എന്താണെന്ന് മോൾക്കറിയാമോ?" രോഹിത് വളരെ പതിഞ്ഞ, മാസ്മരികമായ സ്വരത്തിൽ തുടർന്നു. "അതൊരു പെണ്ണിന്റെ സൗന്ദര്യമാണ്!

കാട്ടിൽ ആരും കാണാതെ വിരിയുന്ന ഒരു കാട്ടുപൂവുപോലും, സൂര്യന്റെ വെളിച്ചം അതിന്റെ ഇതളുകളിൽ തട്ടുമ്പോൾ സ്വയം വിടർന്നു നിൽക്കാൻ കൊതിക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയൊരു ചിത്രകാരൻ വരച്ച മനോഹരമായൊരു ചിത്രം ഇരുട്ടുമുറിയിൽ ചാക്കുകൊണ്ട് മൂടിവെക്കാനുള്ളതാണോ?

അല്ല... അത് കാണാൻ കലാമൂല്യമുള്ള കണ്ണുകൾ വരുമ്പോൾ, ആ സൗന്ദര്യം കണ്ട് മറ്റൊരാൾ അമ്പരന്നു നിൽക്കുമ്പോൾ അതിലൊരു ലഹരി തോന്നുന്നത് തികച്ചും പ്രകൃതിസഹജമാണ് മോളൂ.

ഞാൻ സുന്ദരിയാണ്, എന്റെ ശരീരവടിവുകൾ ആകർഷകമാണ്, എന്നെ കാണാൻ പുരുഷന്മാർ കൊതിക്കുന്നുണ്ട് എന്ന തിരിച്ചറിവ് ഒരു പെണ്ണിന് നൽകുന്ന ആ ലഹരിയുണ്ടല്ലോ—അത് പാപമല്ല ജസ്നാ!

അതൊരു പെണ്ണിന്റെ ഉള്ളിലെ ഏറ്റവും വലിയ ശക്തിയാണ്!"

പുതപ്പിനുള്ളിൽ കിടന്നിരുന്ന ജസ്നയുടെ ശ്വാസം നിലച്ചുപോയി.

കഴിഞ്ഞ കുറച്ചു മാസങ്ങളായി—ആ ബൊട്ടീക്കിലെ ട്രയൽ റൂമിൽ വെച്ച് സ്വന്തം ശരീരം കണ്ണാടിയിൽ കണ്ട അന്നുമുതൽ ഇന്നലെ രാത്രി ലാപ്ടോപ്പിൽ ആ ഫോട്ടോകൾ കണ്ട് സ്വയം മറന്ന നിമിഷം വരെ—തന്നെ വേട്ടയാടിക്കൊണ്ടിരുന്ന ആ

💬 Comments

View all comments