Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]
വെട്ടിത്തിളങ്ങുന്ന അതിമനോഹരമായ ഒരു റോസ്-ഗോൾഡ് ഡയമണ്ട് മോതിരം!
"ഏട്ടാ... ഇ-ഇതെന്താ ഇത്?" അവൾ അമ്പരപ്പോടെ ഒരടി പിന്നോട്ട് വെച്ചു.
"ഫോൺ സ്ക്രീനിനുള്ളിൽ നിന്ന് പുറത്തുവന്ന്, ഇത്രയും വലിയൊരു സാഹസവും കാണിച്ച് എന്റെ മഞ്ചേരിക്കാരി എന്നെ ആദ്യമായിട്ട് കാണാൻ വന്ന ദിവസമല്ലേ ഇന്ന്?"
രോഹിത് കുമാറിന്റെ ശബ്ദത്തിന് കടലിന്റെ ആഴമായിരുന്നു. "നമ്മുടെ ഈ ആദ്യത്തെ കൂടിക്കാഴ്ചയുടെ ഓർമ്മയ്ക്ക്... ഈ ഏട്ടൻ മോൾക്ക് തരുന്ന ഒരു ചെറിയ സമ്മാനമാണിത്. നിന്റെ വിരലിൽ ഇത് കിടക്കണം."
ജസ്നയുടെ തൊണ്ടയിലൂടെ വാക്കുകൾ പുറത്തുവന്നില്ല. അവൾ അയാളെത്തന്നെ തുറിച്ചുനോക്കി നിന്നുപോയി. അയാൾ തന്നോട് 'ഐ ലവ് യൂ' എന്ന് പറഞ്ഞില്ല; ഇതൊരു പ്രണയാഭ്യർത്ഥനയാണെന്നും പറഞ്ഞില്ല!
പക്ഷേ ഒരു പുരുഷൻ ഒരു സ്ത്രീയുടെ മുന്നിൽ വെൽവെറ്റ് പെട്ടി തുറന്ന് ഒരു വജ്രമോതിരം നീട്ടുന്നതിന്റെ അർത്ഥമെന്താണെന്ന് മനസ്സിലാകാതിരിക്കാൻ അവൾ ഒരു കൊച്ചുകുട്ടിയായിരുന്നില്ല!
"ഏട്ടാ... വേണ്ട ഏട്ടാ, ഇത്രയും വിലയുള്ള മോതിരമൊന്നും എനിക്ക് വേണ്ട... വീട്ടിൽ ആരെങ്കിലും കണ്ടാൽ..." അവൾ ഭയത്തോടെയും നാണത്തോടെയും കൈ പിന്നിലേക്ക് വലിച്ചു.
"വീട്ടിൽ ആരും ചോദിക്കില്ല മോളൂ... നോക്ക്, വളരെ നേർത്തൊരു ഡിസൈനല്ലേ ഇത്? നിന്റെ കയ്യിലുള്ള മറ്റ് മോതിരങ്ങളുടെ കൂട്ടത്തിൽ കിടന്നാൽ ആരും ശ്രദ്ധിക്കുക പോലുമില്ല," രോഹിത് ഒരടി മുന്നോട്ട് വെച്ചു.
അയാളുടെ ആ കാന്തികമായ കണ്ണുകൾ അവളുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങി. "എന്റെ മോൾ എന്നെ കാണാൻ ആഗ്രഹിച്ചു വന്നപ്പോൾ ഞാൻ കയ്യും വീശി തിരിച്ചയക്കുന്നത് ശരിയാണോ? ആ കൈ ഇങ്ങോട്ട് നീട്ടിയേ..."
ആ ശബ്ദത്തിലെ മാസ്മരികമായ അധികാരത്തിന് മുന്നിൽ എതിർത്തുനിൽക്കാൻ ജസ്നയുടെ ഹൃദയത്തിന് കരുത്തുണ്ടായിരുന്നില്ല!
അവൾ ഒരു യന്ത്രം പോലെ
💬 Comments
View all comments