0%

Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]

Author : Shanushinu Read All Parts 35.9K

പിൻവാതിൽ രോഹിത് തന്നെ അവൾക്കായി തുറന്നുകൊടുത്തു.

അകത്തേക്ക് കയറിയിരുന്ന ജസ്ന, ഡോർ അടയ്ക്കുന്നതിന് മുൻപ് തലയുയർത്തി അയാളുടെ മുഖത്തേക്ക് നോക്കി.

രോഹിത് കുമാർ ഡോറിൽ കൈവെച്ച് അല്പം കുനിഞ്ഞുനിന്നു. അയാളുടെ ആ ആഴമുള്ള കണ്ണുകളിൽ അപ്പോൾ താൻ ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്രയും വലിയൊരു പ്രണയക്കടൽ ഇരമ്പുന്നത് അവൾ കണ്ടു.

"മുംബൈയിൽ നിന്ന് ഇങ്ങോട്ട് വരണമെന്ന് എന്നോട് ആവശ്യപ്പെട്ടതിന് ഒരുപാട് നന്ദി മോളൂ..." അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

"നിന്റെ മുന്നിലിരുന്ന ഈ ഒരൊറ്റ മണിക്കൂറിന് വേണ്ടി ലോകത്തിന്റെ ഏതറ്റത്തുനിന്ന് വേണമെങ്കിലും പറന്നുവരാൻ ഞാൻ തയ്യാറാണ്! സൂക്ഷിച്ചു പോയിട്ട് വാ... വീട്ടിലെത്തിയാൽ എനിക്ക് മെസ്സേജ് അയക്കണം."

ജസ്നയ്ക്ക് മറുപടി പറയാൻ ശബ്ദം പുറത്തുവന്നില്ല. അവൾ നിറഞ്ഞ കണ്ണുകളോടെയും വിടർന്ന പുഞ്ചിരിയോടെയും വെറുതെ തലയാട്ടി.

രോഹിത് ഡോർ അടച്ചു. കാർ പതിയെ ഉരുണ്ടുതുടങ്ങി ഗേറ്റ് കടന്ന് കോഴിക്കോട് ബീച്ച് റോഡിലേക്ക് കയറി.

കാറിന്റെ പിൻസീറ്റിലേക്ക് ചാരിയിരുന്ന ജസ്ന തിരിഞ്ഞ് പിൻഗ്ലാസ്സിലൂടെ നോക്കി—ആ വെള്ള ബംഗ്ലാവിന്റെ മുറ്റത്ത്, കടൽക്കാറ്റിൽ പാറുന്ന ഷർട്ടുമായി കൈകൾ കെട്ടി തന്നെത്തന്നെ നോക്കിനിൽക്കുന്ന രോഹിത് കുമാറിന്റെ ആ കരുത്തുറ്റ രൂപം ചെറുതായി ചെറുതായി മറയുന്നതുവരെ അവൾ നോക്കിയിരുന്നു!

മുന്നിലേക്ക് തിരിഞ്ഞിരുന്ന അവൾ തന്റെ വലതുകൈ ഉയർത്തി മുഖത്തിന് നേരെ പിടിച്ചു.

മൈലാഞ്ചിച്ചുവപ്പുള്ള വിരലിൽ കിടന്ന് വെട്ടിത്തിളങ്ങുന്ന ആ റോസ്-ഗോൾഡ് വജ്രമോതിരം!

അവൾ ആ മോതിരം തന്റെ ചുണ്ടുകളോട് ചേർത്തുവെച്ച് കണ്ണുകളടച്ചു. ആ മോതിരത്തിൽ അപ്പോഴും അയാളുടെ വിരലുകളുടെ ചൂടും ഗന്ധവും ബാക്കിയുണ്ടായിരുന്നു.

പുറത്ത് അറബിക്കടലിലെ തിരമാലകൾ കരയിലേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു. നടക്കാവിലേക്ക് പായുന്ന

💬 Comments

View all comments