0%

Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]

Author : Shanushinu Read All Parts 11.3K

പ്ലേറ്റിലേക്ക് നോക്കിയിരുന്നപ്പോൾ ജസ്നയ്ക്ക് വലിയൊരു ആശ്വാസം തോന്നി. ഒന്നാമത്തെ കുരുക്ക് അഴിഞ്ഞിരിക്കുന്നു!

എന്നാൽ അടുത്ത നിമിഷം ഉമ്മ പറഞ്ഞ കാര്യം ജസ്ന ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.

"അല്ലെങ്കിലും എന്റെ മരുമോളെ ഒറ്റയ്ക്ക് ബസ്സിൽ കയറ്റി കോഴിക്കോട്ടേക്ക് വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല," ഉമ്മ കടലക്കറി വിളമ്പിക്കൊണ്ട് ഗൗരവത്തിൽ പറഞ്ഞു. "കല്യാണം കഴിഞ്ഞ് ഒരു മാസം പോലുമായിട്ടില്ല, ചെക്കൻ ആണെങ്കിൽ നാട്ടിലുമില്ല.

ഈ സമയത്ത് മോൾ ഒറ്റയ്ക്ക് ബസ്സിലിടിച്ച് കോഴിക്കോട് വരെ പോകുന്നതൊന്നും ശരിയാവില്ല. ഞാൻ നമ്മുടെ ഹമീദ് കാക്കയോട് പറയാം നാളെ രാവിലെ എട്ടുമണിക്ക് വണ്ടി എടുക്കാൻ!

കാക്ക മോളെ ആ ഓഫീസിന്റെ മുന്നിൽ കൊണ്ടുപോയി ഇറക്കും, കാര്യം കഴിഞ്ഞാൽ അപ്പോൾത്തന്നെ തിരികെ വീട്ടിൽ കൊണ്ടുവിടുകയും ചെയ്യും!"

'ഹമീദ് കാക്ക!'

ആ പേര് കേട്ടതും ജസ്നയുടെ തൊണ്ടയിൽ പുട്ടിന്റെ ഉരുള കുടുങ്ങിയതുപോലെ തോന്നി.

വീടിൻ്റെ അടുത്ത് തന്നെ അധികം ദൂരെ അല്ലാതെ വീട്ടിലെ ആവശ്യങ്ങൾക്ക് എല്ലാം വിളിക്കുന്ന ഒരു അയൽവാസി ആണ് അറുപതു വയസ്സുകാരനായ ഹമീദ് കാക്ക!

ഷാഹിദിനെ ചെറുപ്പം മുതൽ തോളിലിട്ട് വളർത്തിയ, ഈ കുടുംബത്തിലെ ഓരോരുത്തരുടെയും നിഴൽ പോലെ നടക്കുന്ന അങ്ങേയറ്റം വിശ്വസ്തനായ മനുഷ്യൻ. ഉമ്മയുടെ ആ തീരുമാനത്തെ എതിർക്കാൻ ജസ്നയ്ക്ക് ഒരു വഴിയുമില്ലായിരുന്നു.

'വേണ്ട ഉമ്മാ, ഞാൻ ഒറ്റയ്ക്ക് ബസ്സിൽ പൊയ്ക്കോളാം' എന്ന് പറഞ്ഞാൽ ഉമ്മയ്ക്ക് ചിലപ്പോ ഇഷ്ടായിക്കൊള്ളണം എന്നില്ല!

"അത്... അതുമതി ഉമ്മാ. ഹമീദ് കാക്ക ഉള്ളതുകൊണ്ട് എനിക്കും വഴി തെറ്റുമെന്ന പേടി വേണ്ടല്ലോ," ജസ്ന പുറമെ മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് സമ്മതിച്ചു.

പക്ഷേ അവളുടെ തലച്ചോർ അപ്പോൾ നൂറു കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്നു—നാളെ രാവിലെ

💬 Comments

View all comments