0%

Chapter Title : പാപശൽഭം 16 [Shanushinu] [ഉപ്പുകാറ്റിൽ അലിഞ്ഞ അതിരുകൾ]

Author : Shanushinu Read All Parts 11.3K

കോഴിക്കോട്ട് എത്തിക്കഴിഞ്ഞാൽ, തന്നെ കണ്ണിലെണ്ണയൊഴിച്ച് കാത്തുനിൽക്കുന്ന ആ ഹമീദ് കാക്കയുടെ കണ്ണുവെട്ടിച്ച് താൻ എങ്ങനെയാണ് ബീച്ച് റോഡിലെ ആ കഫേയിലേക്ക് രക്ഷപ്പെടുക?!

ആ വെല്ലുവിളി അവളുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും, രോഹിത് ഏട്ടനെ കാണാനുള്ള ആ അടങ്ങാത്ത ദാഹത്തിന് മുന്നിൽ എന്ത് സാഹസവും ചെയ്യാൻ അവളുടെ മനസ്സ് തയ്യാറെടുത്തുകഴിഞ്ഞിരുന്നു.

അന്ന് വൈകുന്നേരം നാലുമണിക്ക് ഉമ്മറത്തിരുന്ന് ചായ കുടിക്കുമ്പോൾ, മുറ്റത്ത് കിടന്നിരുന്ന വെളുത്ത ഇന്നോവ കാർ കഴുകി തുടച്ചു മിനുക്കുകയായിരുന്നു ഹമീദ് കാക്ക.

ഉമ്മ പോവാൻ ഉള്ള കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് നാളെ പോവാൻ വേണ്ടി വന്നു കാർ കഴുകി ഇടുകയാണ് പുള്ളി. തലയിൽ വെള്ളത്തൊപ്പിയും വെള്ള ബനിയനും ലുങ്കിയുമുടുത്ത് നിൽക്കുന്ന ആ വൃദ്ധൻ ജസ്നയെ കണ്ടതും സ്നേഹത്തോടെ ചിരിച്ചു.

"മോളേ... നാളെ രാവിലെ എട്ടുമണിക്ക് തന്നെ നമുക്ക് ഇറങ്ങാം ട്ടോ. കൊണ്ടോട്ടി വഴി പോകുമ്പോൾ രാവിലെ വലിയ ബ്ലോക്കുണ്ടാവില്ല, ഒൻപതരയാകുമ്പോഴേക്കും നമുക്ക് നടക്കാവിൽ എത്താം" ഹമീദ് കാക്ക നിഷ്കളങ്കമായി പറഞ്ഞു.

ജസ്ന പുഞ്ചിരിച്ചുകൊണ്ട് തലയാട്ടിയെങ്കിലും, ആ വൃദ്ധന്റെ വാക്കുകൾ അവളുടെ ഉള്ളിൽ ചെറിയൊരു നീറ്റലുണ്ടാക്കി. ഈ വീട്ടിലെ എല്ലാവരും തന്നെ എത്രയധികം വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!

എന്നിട്ടും നാളെ രാവിലെ താൻ ഇവരുടെയെല്ലാം കണ്ണിൽ പൊടിയിട്ടുകൊണ്ട് മറ്റൊരു പുരുഷനെ കാണാൻ പോവുകയാണ്!

എന്നാൽ രാത്രിയായതോടെ ആ കുറ്റബോധമെല്ലാം മറ്റൊരു വലിയ കൊടുങ്കാറ്റിൽ അലിഞ്ഞുപോയി.

രാത്രി പതിനൊന്നര.

തറവാട്ടുവീട് പൂർണ്ണമായും ഉറക്കത്തിലേക്ക് വീണുകഴിഞ്ഞിരുന്നു. മുകളിലെ കിടപ്പുമുറിയുടെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ട്, നാളെ ഇടാനുള്ള വസ്ത്രങ്ങൾ അലമാരയിൽ നിന്ന് എടുത്തുവെച്ച ശേഷം ജസ്ന കട്ടിലിലേക്ക് കയറിക്കിടന്നു.

ഇളം മഞ്ഞ നിറത്തിലുള്ള

💬 Comments

View all comments