0%

Chapter Title : പാപശൽഭം 18 [Shanushinu] [അവിഹിത തീരത്ത് ജസ്ന]

Author : Shanushinu Read All Parts 113.8K

വരുന്നതുവരെ ഞാൻ കാത്തിരുന്നോളാം എന്റെ മുത്തേ!" ഷാഹിദ് സന്തോഷത്തോടെ ഫോൺ വെച്ചു.

ഫോൺ കട്ടിലിലേക്ക് വെച്ച ജസ്‌ന ജനലിലൂടെ പുറത്തേക്ക് നോക്കി ദീർഘമായൊന്ന് നിശ്വസിച്ചു.

അവനെ സമാധാനിപ്പിക്കാൻ വേണ്ടി 'കാനഡയിൽ വരുമ്പോൾ എല്ലാം തരാം' എന്ന് താൻ ഇപ്പോൾ വാക്ക് കൊടുത്തുപോയി. പക്ഷേ സത്യത്തിൽ... കാനഡയിൽ ചെന്നുകഴിഞ്ഞാൽ തനിക്ക് അവന്റെ സ്പർശനം കൊണ്ട് സുഖിക്കാൻ കഴിയുമോ?!

രണ്ടു ദിവസം മുൻപ് കോഴിക്കോട് വെച്ച് രോഹിത് ഏട്ടന്റെ ആ വിരലുകൾ തന്റെ വിരലിൽ തൊട്ടപ്പോഴുണ്ടായ ആ ഭൂകമ്പം അറിഞ്ഞ തന്റെ ശരീരത്തിന്, ഇനി ഷാഹിദിന്റെ പക്വതയില്ലാത്ത കൈകൾ തന്റെ മേൽ അമരുന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല! അവിടെ ചെന്നുകഴിഞ്ഞാൽ അവനെ തന്റെ കിടക്കയിൽ നിന്ന് അകറ്റിനിർത്താൻ താൻ എന്ത് പുതിയ കാരണമാണ് കണ്ടുപിടിക്കുക എന്ന ചിന്ത അവളുടെ ഉള്ളിലൂടെ കടന്നുപോയി.

അതിനിടയിലാണ് അന്ന് വൈകുന്നേരം ജസ്‌നയുടെ ജീവിതത്തിൽ അടുത്ത വലിയ വഴിത്തിരിവ് കൊണ്ടുവന്ന ആ സന്ദർശനം നടന്നത്.

വൈകുന്നേരം നാലുമണിയോടെ ഒരു ഓട്ടോറിക്ഷ വന്ന് തറവാട്ടുമുറ്റത്ത് നിന്നു. അതിൽ നിന്നിറങ്ങിയത് മഞ്ചേരി ടൗണിൽ ചെറിയൊരു ഹാർഡ്‌വെയർ ആൻഡ് സ്റ്റേഷനറി കട നടത്തുന്ന ജസ്‌നയുടെ സ്വന്തം ഉപ്പ ഉമ്മർ ഹാജിയും, അവളുടെ സ്വന്തം ഉമ്മയുമായിരുന്നു!

കല്യാണം കഴിഞ്ഞ് ഒരു മാസത്തോളമായി ജസ്‌ന ഭർത്താവിന്റെ വീട്ടിൽ തന്നെ നിൽക്കുകയാണ്. നാട്ടുനടപ്പനുസരിച്ച്, പുതിയാപ്ല വിദേശത്തേക്ക് പോയിക്കഴിഞ്ഞാൽ ഇടക്കൊക്കെ സ്വന്തം വീട്ടിൽ പോയി നിൽക്കുന്ന നാട്ടുനടപ്പുണ്ട്.

ഉമ്മറത്തിരുന്ന് ചായ കുടിച്ചും പലഹാരങ്ങൾ കഴിച്ചും സംസാരിക്കുന്നതിനിടയിൽ ഉമ്മർ ഹാജി ഷാഹിദിന്റെ ഉമ്മയോട് കാര്യം പറഞ്ഞു: "പെങ്ങളേ... മോൾ ഇവിടെ വന്നിട്ട് ഇപ്പോൾ ഒരു മാസം തികയാറായില്ലേ.

💬 Comments

View all comments