Chapter Title : പാപശൽഭം 18 [Shanushinu] [അവിഹിത തീരത്ത് ജസ്ന]
അറിയാത്ത ഒരു മായാലോകത്തിന്റെ ലഹരിയിലായിരുന്നു.
പകൽസമയങ്ങളിൽ താഴത്തെ അടുക്കളയിൽ ഉമ്മയോടൊപ്പം ഓരോ പണിയിലും, ഉമ്മറത്തിരുന്ന് വല്യുമ്മയ്ക്ക് വെറ്റില ചതച്ചുകൊടുത്തും, വൈകുന്നേരങ്ങളിൽ കടയിൽ നിന്ന് വരുന്ന ഉപ്പയ്ക്ക് ചൂടുചായ എടുത്തുകൊടുത്തും നടക്കുന്ന ജസ്‌നയെ കാണുന്നവർക്ക് അവൾ പഴയ ആ അടക്കവും ഒതുക്കവുമുള്ള നാട്ടിൻപുറത്തുകാരി പെൺകുട്ടി തന്നെയായിരുന്നു.
എന്നാൽ സ്വന്തം വീട്ടിലെ മുകളിലത്തെ നിലയിലെ ആ ഒറ്റപ്പെട്ട മുറി നൽകിയ സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തുവെച്ചതോടെ, ഒരു വിവാഹിതയായ സ്ത്രീ തന്റെ രഹസ്യപ്രണയം ഭർത്താവിന്റെ കണ്ണിൽപ്പെടാതെ കാത്തുസൂക്ഷിക്കാൻ എടുക്കുന്ന അങ്ങേയറ്റം ബുദ്ധിപരമായ കരുതലുകളിലേക്കും തന്ത്രങ്ങളിലേക്കും ജസ്‌നയുടെ മനസ്സ് വളർന്നുകഴിഞ്ഞിരുന്നു!
അവൾ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി സമയക്രമത്തിന്റേതായിരുന്നു.
തന്റെ ഭർത്താവായ ഷാഹിദും, തന്റെ ഹൃദയത്തിന്റെ ഉടമയായ രോഹിത് ഏട്ടനും ജീവിക്കുന്നത് ഒരേ രാജ്യത്താണ്—ഒരേ നഗരത്തിൽ, ഒരേ ടൈം സോണിൽ.
മഞ്ചേരിയിൽ രാത്രി പതിനൊന്നു മണിയാകുമ്പോൾ അങ്ങ് കാനഡയിലെ മിസ്സിസാഗയിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയാണ്—ഷാഹിദിന്റെ ഓഫീസിലെ ലഞ്ച് ബ്രേക്ക് സമയം! രാത്രി പതിനൊന്നു മണിക്ക് ശേഷം താൻ രോഹിത് ഏട്ടനുമായി ഒരു മണിക്കൂറോളം വാട്ട്സ്ആപ്പ് വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, അബദ്ധവശാൽ ഷാഹിദ് തന്റെ ഫോണിലേക്ക് വാട്ട്സ്ആപ്പ് കോൾ വിളിച്ചാൽ എന്ത് സംഭവിക്കും?! സ്ക്രീനിൽ 'Jasna is on another call' എന്ന് തെളിയും!
രാത്രി പതിനൊന്നരയ്ക്ക് ഭർത്താവല്ലാത്ത മറ്റൊരാളുമായി മണിക്കൂറുകളോളം ജസ്‌ന ഫോണിൽ സംസാരിക്കുകയാണെന്ന് അറിഞ്ഞാൽ പിന്നെ ഷാഹിദ് സംശയം ആവും. അങ്ങനെ സംഭവിച്ചാൽ ബന്ധത്തിൽ അവൾക്കുള്ള മുൻകൈ നഷ്ടപ്പെട്ടു പോവും എന്ന് അവൾക്ക് പേടി വന്നിരുന്നു. ഇപ്പൊൾ ഇക്കാക്ക് തന്നെ നല്ല പേടി ഉണ്ട്.. അത് പോവുന്നത് അവൾക്ക് തീരെ താല്പര്യം ഇല്ലായിരുന്നു.
ആ
💬 Comments
View all comments