Chapter Title : പാപശൽഭം 18 [Shanushinu] [അവിഹിത തീരത്ത് ജസ്ന]
അപകടം ആദ്യം മുൻകൂട്ടി കണ്ടത് കണ്ടതും ജസ്ന തന്നെയായിരുന്നു. ജസ്‌ന സ്വന്തം വീട്ടിലേക്ക് മാറിയതിന്റെ പിറ്റേന്ന് തന്നെ, രോഹിത്തെട്ടനോട് ചോദിച്ചു മനസ്സിലാക്കി അവളുടെ ഫോണിൽ അവൾ അതിവിദഗ്ദ്ധമായൊരു ഡിജിറ്റൽ പ്രൊട്ടക്ഷൻ ഉണ്ടാക്കി എടുത്തു.
അവളുടെ സാംസങ് ഫോണിനുള്ളിലെ 'സെക്യൂർ ഫോൾഡർ' (Secure Folder) എന്ന രഹസ്യ അറ രോഹിത് അവൾക്ക് പറഞ്ഞു കൊടുത്ത് ആക്ടിവേറ്റ് ചെയ്യിച്ചു. പുറമെ കാണുമ്പോൾ അതൊരു സാധാരണ കാൽക്കുലേറ്റർ ആപ്പ് (Calculator app) മാത്രമാണ്; ആരെങ്കിലും തുറന്നാൽ കണക്കുകൂട്ടാൻ മാത്രമേ പറ്റൂ. എന്നാൽ ആ കാൽക്കുലേറ്ററിൽ ജസ്‌നയുടെ ജനനത്തീയതിയും രോഹിത്തിന്റെ ജനനത്തീയതിയും ചേർത്തുള്ള നാലക്ക രഹസ്യ കോഡ് അടിച്ച് ഈക്വൽ (=) ബട്ടൺ അമർത്തിയാൽ, ഫോണിനുള്ളിൽ മറ്റൊരു രഹസ്യ ഫോൺ പോലെ ആ അറ തുറക്കപ്പെടും!
അതിനുള്ളിൽ, കാനഡയിലെ ഒരു വെർച്വൽ നമ്പർ ഉപയോഗിച്ച് രോഹിത് തന്നെ ഒ.ടി.പി എടുത്തു കൊടുത്ത് അവർക്ക് രണ്ടുപേർക്കും മാത്രമായി ഒരു രഹസ്യ ടെലഗ്രാം അക്കൗണ്ട് തുറന്നു!
അതോടെ ജസ്‌നയുടെ സാധാരണ വാട്ട്സ്ആപ്പിൽ നിന്ന് രോഹിത് കുമാറിന്റെ ചാറ്റുകൾ പൂർണ്ണമായും അപ്രത്യക്ഷമായി. ഇനി ആരെങ്കിലും അവളുടെ വാട്ട്സ്ആപ്പ് എടുത്തു നോക്കിയാൽ അതിൽ ഷാഹിദിന്റെയും സഫയുടെയും കുടുംബ ഗ്രൂപ്പുകളുടെയും മെസ്സേജുകൾ മാത്രമേ കാണൂ. രാത്രി പതിനൊന്നു മണിക്ക് കാൽക്കുലേറ്റർ തുറന്ന് ടെലഗ്രാമിലൂടെ അവൾ രോഹിത്തുമായി വീഡിയോ കോൾ ചെയ്യുമ്പോൾ, അവളുടെ സാധാരണ വാട്ട്സ്ആപ്പ് പൂർണ്ണമായും 'ഓഫ്‌ലൈൻ' ആയിരിക്കും; ആരെങ്കിലും സാധാരണ ഫോണിലേക്കോ വാട്ട്സ്ആപ്പിലേക്കോ വിളിച്ചാൽ പോലും അവൾ മറ്റൊരു കോളിലാണെന്ന് അപ്പുറത്തുള്ളവർ ഒരിക്കലും അറിയുകയുമില്ല!
എന്നാൽ സാങ്കേതികവിദ്യ കൊണ്ട് മാത്രം ഒരു ഭർത്താവിനെ കബളിപ്പിക്കാൻ കഴിയില്ലെന്ന് ജസ്‌നയ്ക്ക് നന്നായി
💬 Comments
View all comments