Chapter Title : പാപശൽഭം 19 [Shanushinu] [ജസ്നയെ ബാംഗ്ലൂർ മാടി വിളിക്കുമ്പോൾ]
പോലും പേടിക്കണ്ട ഉപ്പാ," റാഹില വളരെ ആധികാരികമായി ഉറപ്പുനൽകി. "കമ്പനിയുടെ ഫീമെയിൽ പ്രൊട്ടോക്കോൾ ഹെഡ് ആയ ഞാൻ തന്നെയാണ് മറ്റന്നാൾ രാവിലെ ബാംഗ്ലൂർ എയർപോർട്ടിൽ വന്ന് ജസ്‌നയെ റിസീവ് ചെയ്യുന്നതും, ഈ അഞ്ചു ദിവസവും ഹോട്ടലിൽ അവളുടെ തൊട്ടടുത്ത മുറിയിൽ തന്നെ താമസിച്ച് മെഡിക്കലിനും ബയോമെട്രിക്സിനും കൊണ്ടുപോകുന്നതും! നമ്മുടെ കമ്പനിയുടെ വകയുള്ള പ്രത്യേക 'ലേഡീസ് ഗസ്റ്റ് സ്യൂട്ടിലാണ്' ഞങ്ങൾ താമസിക്കുന്നത്. അവിടെ 24 മണിക്കൂറും സെക്യൂരിറ്റിയാണ്, അന്യർക്ക് ആർക്കും ആ ഫ്ലോറിലേക്ക് പോലും പ്രവേശനമില്ല! എന്റെ സ്വന്തം അനിയത്തിയെപ്പോലെ ഞാൻ അവളെ നോക്കി വെള്ളിയാഴ്ച വൈകുന്നേരം കരിപ്പൂർ ഫ്ലൈറ്റിൽ കയറ്റിവിട്ടോളാം ഉപ്പാ!"
തൊട്ടടുത്ത് ഇതെല്ലാം കേട്ടുകൊണ്ട് നിന്നിരുന്ന ജസ്‌നയ്ക്ക് രോഹിത് കുമാറിന്റെ ബുദ്ധിക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കാൻ തോന്നിപ്പോയി!
കൊണ്ടോട്ടിക്കാരിയായ ഒരു മുസ്ലിം യുവതിയെത്തന്നെ കണ്ടുപിടിച്ച്, ഉപ്പയുടെ പഴയ പരിചയക്കാരന്റെ പേരും പറയിപ്പിച്ച്, 'പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ലേഡീസ് ഗസ്റ്റ് സ്യൂട്ട്' എന്ന പഴുതില്ലാത്ത കോട്ടയാണ് രോഹിത് ഏട്ടൻ നിമിഷനേരം കൊണ്ട് കെട്ടിപ്പൊക്കിയത്!
ഫോൺ വെച്ച ഉമ്മർ ഹാജിയുടെ മുഖത്ത് ഇപ്പോൾ പൂർണ്ണമായ ആശ്വാസവും സന്തോഷവുമായിരുന്നു.
"എടീ... നമ്മുടെ കൊണ്ടോട്ടി അബ്ദുറഹ്മാൻ ഹാജിയുടെ മോളാണ് അവിടെ കമ്പനിയിലെ വലിയ ഉദ്യോഗസ്ഥ! അവളുടെ കയ്യിലേക്കാണ് നമ്മുടെ മോൾ പോകുന്നത്. പെൺകുട്ടികൾ മാത്രമുള്ള ഗസ്റ്റ് ഹൗസുമാണ്. പിന്നെ നമുക്ക് പേടിക്കാൻ ഒന്നുമില്ല!" ഉമ്മർ ഹാജി ഭാര്യയോടായി പറഞ്ഞു. തുടർന്ന് വാത്സല്യത്തോടെ ജസ്‌നയുടെ തലയിൽ കൈവെച്ചു: "ഷാഹിദ് പറഞ്ഞതും കാര്യമാണ് മോളേ... അടുത്ത മാസം ഒറ്റയ്ക്ക് കാനഡയിലേക്ക് പറക്കേണ്ടതല്ലേ, മോൾ ധൈര്യമായിട്ട് മറ്റന്നാൾ ഫ്ലൈറ്റിൽ പൊയ്ക്കോ! പടച്ചോൻ തുണയുണ്ടാകും!"
"ശരി ഉപ്പാ..." ജസ്‌ന
💬 Comments
View all comments