0%

Chapter Title : പാപശൽഭം 19 [Shanushinu] [ജസ്നയെ ബാംഗ്ലൂർ മാടി വിളിക്കുമ്പോൾ]

Author : Shanushinu Read All Parts 3.3K

ഓരോന്നായി പരിശോധിച്ച ഡേവിഡ് മില്ലറുടെ മുഖത്ത് ആദ്യം കണ്ടത് അവിശ്വസനീയതയായിരുന്നു. ഒരു ചെറിയ പിഴവുപോലും കണ്ടുപിടിക്കാൻ കഴിയാത്ത വിധം അത്രമേൽ കൃത്യവും വ്യക്തവുമായിരുന്നു ആ പുതിയ ഫോർകാസ്റ്റ് ഷീറ്റുകൾ! ചിക്കാഗോയിലെ കാർഗോ പാർട്ണർമാരുമായുള്ള നികുതി ഇളവുകളും, ശൈത്യകാലത്തെ ഇന്ധന സർചാർജുകളുമെല്ലാം കിറുകൃത്യമായി അതിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഡേവിഡ് മില്ലർ തന്റെ കണ്ണട ഊരി മേശപ്പുറത്തുവെച്ച്, കസേരയിൽ നിന്ന് എഴുന്നേറ്റ് ഷാഹിദിന് നേരെ കൈ നീട്ടി.

"ഇംപ്രസ്സീവ് വർക്ക്, ഷാഹിദ്! സത്യത്തിൽ കഴിഞ്ഞ മാസത്തെ മീറ്റിംഗിന് ശേഷം നിന്നിൽ നിന്ന് ഇത്രയും പെട്ടെന്ന് ഇങ്ങനെയൊരു മാറ്റം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല," ഡേവിഡ് ആത്മാർത്ഥമായ പുഞ്ചിരിയോടെ അവന്റെ കൈ കുലുക്കി. "ഈ ഓഡിറ്റ് റിപ്പോർട്ട് ഫസ്റ്റ് ക്ലാസ് ആണ്. മിസ്റ്റർ രോഹിത് നിന്നെ ഈ പോസ്റ്റിലേക്ക് തിരഞ്ഞെടുത്തത് വെറുതെയല്ലെന്ന് എനിക്ക് ഇപ്പോൾ ബോധ്യമായി. കീപ്പ് ഇറ്റ് അപ്പ്!"

ആ വാക്കുകൾ കേട്ടപ്പോൾ ഷാഹിദിന്റെ നെഞ്ച് അഭിമാനം കൊണ്ട് വിങ്ങി. അന്ന് രോഹിത് ഏട്ടന്റെ തണലിൽ കിട്ടിയ ബഹുമാനമായിരുന്നില്ല ഇത്; താൻ സ്വന്തമായി വിയർപ്പൊഴുക്കി നേടിയെടുത്ത അംഗീകാരമാണ്! ക്യാബിനിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ സഹപ്രവർത്തകരുടെ കണ്ണുകളിൽ കണ്ട ആദരവ് അവന് വലിയൊരു ആത്മവിശ്വാസം നൽകി.

അപ്പോഴാണ് അവന്റെ ഫോണിലേക്ക് സി.ഇ.ഒ ഓഫീസിൽ നിന്നുള്ള ഇന്റർകോം കോൾ വന്നത്. രോഹിതേട്ടൻ അവനെ ഉടൻതന്നെ വിളിപ്പിച്ചിരിക്കുന്നു!

രോഹിത്തേട്ടൻ്റെ ആ വിശാലമായ ഗ്ലാസ്സ് ക്യാബിനിലേക്ക് നടക്കുമ്പോൾ ഷാഹിദിന്റെ മുഖത്ത് നിറഞ്ഞ പുഞ്ചിരിയായിരുന്നു. വാതിലിൽ തട്ടി അനുവാദം വാങ്ങി അവൻ അകത്തേക്ക് കയറി.

മഞ്ഞുപെയ്യുന്ന ടൊറന്റോ നഗരത്തിന് അഭിമുഖമായി തിരിഞ്ഞിട്ടിരുന്ന തന്റെ കറുത്ത ലെതർ കസേരയിലിരിക്കുകയായിരുന്നു രോഹിത്. കഴിഞ്ഞ രാത്രിയിൽ—കൃത്യമായി പറഞ്ഞാൽ

💬 Comments

View all comments