0%

Chapter Title : പാപശൽഭം 19 [Shanushinu] [ജസ്നയെ ബാംഗ്ലൂർ മാടി വിളിക്കുമ്പോൾ]

Author : Shanushinu Read All Parts 26.4K

മുൻപോ അല്ലെങ്കിൽ രഹസ്യമായോ മകൾക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കി വാങ്ങിക്കൊടുത്ത പ്രണയസമ്മാനമാണ് അതെന്ന് ഉമ്മ പൂർണ്ണമായും വിശ്വസിച്ചു!

"മാഷാ അല്ലാഹ്! കണ്ടോ ചെക്കന്റെയൊരു സ്നേഹം!" ഉമ്മ സന്തോഷം കൊണ്ട് ജസ്‌നയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു. "പുറമെ വലിയ ഗൗരവക്കാരനാണെങ്കിലും എന്റെ മോൾക്ക് വേണ്ടി ആരും കാണാതെ അഞ്ചു പവന്റെ അരഞ്ഞാണമൊക്കെ വാങ്ങിത്തന്നിരിക്കുന്നു! നിങ്ങളുടെ ഈ മുഹബ്ബത്ത് എന്നും ഇതുപോലെ നിലനിർത്തട്ടെ മോളേ! ആട്ടെ... ഇതിന്റെ കൂടെ വേറെ വല്ലതും തന്നിട്ടുണ്ടോ കള്ളൻ?"

"ഇല്ല ഉമ്മാ... ഇത് മാത്രമേയുള്ളൂ!" ജസ്‌ന കാലിലെ വജ്രപ്പാദസരങ്ങൾ ചുരിദാറിനുള്ളിലേക്ക് ഒതുക്കിവെച്ചുകൊണ്ട് ചിരിച്ചു. ഉമ്മയുടെ കണ്ണിൽ പൊടിയിട്ടതിന്റെ ആശ്വാസവും, ഉമ്മ പോലുമറിയാതെ രോഹിത് ഏട്ടന്റെ സമ്മാനത്തിന് ഉമ്മയുടെ തന്നെ അനുഗ്രഹം വാങ്ങിയെടുത്തതിന്റെ ആ രഹസ്യ ലഹരിയും അവളെ കുളിരണിയിച്ചു!

പെട്ടി പാക്കിംഗ് എല്ലാം കഴിഞ്ഞ് അവസാനം ഉമ്മ അടുക്കളയിൽ പോയി വായു കടക്കാത്ത ഒരു സ്റ്റീൽ ടിൻ നിറയെ അന്ന് ഉച്ചയ്ക്ക് വറുത്തെടുത്ത നല്ല ചൂട് ഉന്നക്കായയും നെയ്യപ്പവും കൊണ്ടുവന്ന് ജസ്‌നയുടെ ഹാൻഡ്ബാഗിലേക്ക് വെച്ചുകൊടുത്തു.

"മോളേ... ഇത് നിന്റെ ബാഗിൽ തന്നെ ഇരിക്കട്ടെ. നാളെ രാവിലെ ബാംഗ്ലൂർ എയർപോർട്ടിൽ നിന്നെ കൂട്ടാൻ വരുന്ന ആ റാഹില മാഡത്തിന് ഇത് കൊടുക്കണം ട്ടോ.

കൊണ്ടോട്ടിക്കാരിയാണെങ്കിലും ബാംഗ്ലൂരിൽ നിൽക്കുന്ന കുട്ടിയല്ലേ, നമ്മുടെ മലപ്പുറത്തെ പലഹാരം കിട്ടിയാൽ അവർക്ക് വലിയ സന്തോഷമാകും!" ഉമ്മ പറഞ്ഞു.

"ശരി ഉമ്മാ... ഞാൻ എന്തായാലും കൊടുത്തോളാം," ജസ്‌ന ചുണ്ടിലൂറിയ ആ കുസൃതിച്ചിരി കടിച്ചമർത്തിക്കൊണ്ട് തലയാട്ടി.

കരിഞ്ഞ ഉന്നക്കായയുടെ പേരും പറഞ്ഞ് തന്നെ കളിയാക്കിയിരുന്ന രോഹിത് ഏട്ടന്റെ ചുണ്ടുകളിലേക്കാണ് നാളെ ഈ ഉന്നക്കായകൾ പോകാൻ

💬 Comments

View all comments