Chapter Title : പാപശൽഭം 19 [Shanushinu] [ജസ്നയെ ബാംഗ്ലൂർ മാടി വിളിക്കുമ്പോൾ]
"എന്നാൽ മോൾ സമാധാനമായിട്ട് അകത്തേക്ക് പൊയ്ക്കോ. അവിടെ എത്തിയ ഉടനെ വിളിക്കണം."
അകത്തേക്ക് തിരിയാൻ തുടങ്ങുന്നതിന് മുൻപ്, ജസ്‌നയുടെ ഉള്ളിലൂടെ വല്ലാത്തൊരു വിങ്ങൽ കടന്നുപോയി. തന്നെ ഇത്രയധികം വിശ്വസിച്ച് ഒറ്റയ്ക്ക് യാത്രയാക്കുന്ന ഈ പാവം ഉപ്പയോട് താൻ എത്ര വലിയൊരു ചതിയാണ് ചെയ്യാൻ പോകുന്നത്! ആ കുറ്റബോധത്തിൽ അവൾ പെട്ടെന്ന് ഉപ്പയുടെ തഴമ്പുള്ള ഇരുകൈകളും തന്റെ കൈപ്പത്തികൾക്കുള്ളിലേക്ക് എടുത്തു മുറുകെപ്പിടിച്ചു.
"ഉപ്പാ... എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഉപ്പാ... ," അവളുടെ ശബ്ദം ഇടറിപ്പോയിരുന്നു.
മകളുടെ ആ ഭയവും സ്നേഹവും കണ്ടപ്പോൾ ഉമ്മർ ഹാജിയുടെ ഉള്ളം നിറഞ്ഞു. അയാൾ വളരെ വാത്സല്യത്തോടെ തന്റെ വലതുകൈ ജസ്‌നയുടെ ഹിജാബ് ധരിച്ച ശിരസ്സിന് മുകളിൽ വെച്ചു.
"എന്റെ മോൾക്ക് ഒരു ആപത്തും വരില്ല... പടച്ചോന്റെ കാവൽ എപ്പോഴും എന്റെ കുട്ടിയുടെ കൂടെയുണ്ടാവും," ഉമ്മർ ഹാജി കണ്ണുകളടച്ച് പ്രാർത്ഥിച്ചു ഓതി അവളുടെ നെറുകയിലേക്ക് പതിയെ മന്ത്രിച്ചൂതി.
ആ പിതാവിന്റെ നിഷ്കളങ്കമായ പ്രാർത്ഥന ശിരസ്സിലേറ്റുവാങ്ങി, നിറഞ്ഞ കണ്ണുകളോടെ ജസ്‌ന ട്രോളി ബാഗും ഉന്തി ടെർമിനലിന്റെ വലിയ ചില്ലുവാതിലുകൾ കടന്ന് അകത്തേക്ക് നടന്നു.
ഗേറ്റിലെ സെക്യൂരിറ്റി ചെക്കിംഗിൽ പാസ്‌പോർട്ടും ടിക്കറ്റും കാണിച്ച് അകത്തേക്ക് കയറിയതോടെ ജസ്‌ന പൂർണ്ണമായും തനിച്ചായി!
ജീവിതത്തിൽ ഇന്നുവരെ അവൾ ഒരു വിമാനത്താവളത്തിന്റെ അകത്തേക്ക് കയറിയിട്ടില്ല. അന്ന് ഷാഹിദിനെ നെടുമ്പാശ്ശേരിയിൽ യാത്രയാക്കാൻ പോയപ്പോൾ പുറത്തെ കാർ പോർച്ചിൽ വരെ മാത്രമേ നിന്നിരുന്നുള്ളൂ.
ഇപ്പോൾ ചുറ്റും ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും എല്ലാം ആയി എഴുതിവെച്ചിരിക്കുന്ന വലിയ ഡിജിറ്റൽ ബോർഡുകളും, നീണ്ട ക്യൂവുകളും, സ്പീക്കറിലൂടെ മുഴങ്ങുന്ന ഫ്ലൈറ്റ് അനൗൺസ്‌മെന്റുകളും കണ്ടപ്പോൾ അവളുടെ കൈകാലുകൾ ചെറുതായി വിറയ്ക്കാൻ
💬 Comments
View all comments