0%

Chapter Title : പാപശൽഭം 19 [Shanushinu] [ജസ്നയെ ബാംഗ്ലൂർ മാടി വിളിക്കുമ്പോൾ]

Author : Shanushinu Read All Parts 3.3K

അവന്റെ വീട്ടിലിരിക്കുന്ന ആ മാണിക്യക്കല്ല് തനിക്ക് സ്വന്തമാണ്!

"വെരി ഗുഡ് ഷാഹിദേ... ഡേവിഡ് എനിക്ക് ഇപ്പോൾ മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു നിന്റെ പ്രസന്റേഷനെക്കുറിച്ച്," രോഹിത് കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് ഊഷ്മളമായി പുഞ്ചിരിച്ചു. "നീയിങ്ങനെ മിടുക്കനായി വരുന്നത് കാണുമ്പോൾ എനിക്ക് വലിയ സന്തോഷമുണ്ട്. ഇനിയിപ്പോ നിന്റെ ഈ ഉഷാറൊക്കെ ഇരട്ടിയാക്കാൻ പോകുന്ന മറ്റൊരു വാർത്ത തരാൻ വേണ്ടിയാണ് ഞാൻ നിന്നെ ഇപ്പോൾ വിളിപ്പിച്ചത്. ഇരിക്ക് അവിടെ."

ഷാഹിദ് ആകാംക്ഷയോടെ കസേരയിലേക്കിരുന്നു.

രോഹിത് തന്റെ മേശപ്പുറത്തിരുന്ന കറുത്ത ഫയലിൽ നിന്ന് കനേഡിയൻ എംബസിയുടെ സീലും ബാർകോഡുമുള്ള കട്ടിയുള്ള രണ്ട് ഔദ്യോഗിക എൻവലപ്പുകൾ എടുത്ത് ഷാഹിദിന് നേരെ നീട്ടി.

"ഇതെന്താ രോഹിത് ഏട്ടാ?" ഷാഹിദ് കവർ കയ്യിലെടുത്തുകൊണ്ട് ചോദിച്ചു.

"നിന്റെ ഭാര്യയുടെ സ്പൗസൽ വിസയുടെ 'എക്സിക്യൂട്ടീവ് ഫാസ്റ്റ്-ട്രാക്ക് ക്വോട്ട' അപ്രൂവൽ ലെറ്ററാണ് അത്!" രോഹിത് വളരെ ഗൗരവത്തോടെ, എന്നാൽ സന്തോഷത്തോടെ പറഞ്ഞു. "സാധാരണ സ്പൗസൽ വിസ പ്രോസസ്സിംഗിന് ആറു മുതൽ എട്ടു മാസം വരെ എടുക്കുമെന്ന് നിനക്കറിയാമല്ലോ. പക്ഷേ നമ്മുടെ കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ക്വോട്ട വഴി ഞാൻ ഡൽഹിയിലെ ഹൈക്കമ്മീഷണർ ഓഫീസുമായി നേരിട്ട് സംസാരിച്ച് ജസ്‌നയുടെ ഫയൽ പ്രയോറിറ്റി ലിസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്!

അടുത്ത മാസത്തോടെ അവൾക്ക് ഫ്ലൈറ്റ് കയറി നിന്റെയടുത്തേക്ക് വരാം!"

ഷാഹിദിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് തള്ളിപ്പോയി! "സത്യമായിട്ടും ഏട്ടാ?! അടുത്ത മാസം തന്നെ പൊന്നുവിന് വരാൻ പറ്റുമോ?!"

"പറ്റും... പക്ഷേ അതിനുമുൻപ് വളരെ പ്രധാനപ്പെട്ട ഒരു കടമ്പ കൂടിയുണ്ട്," രോഹിത് തന്റെ സ്വരം തികച്ചും ഔദ്യോഗികമാക്കി മാറ്റി. ഇമിഗ്രേഷൻ നിയമങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്ത ഷാഹിദിന് മുന്നിലേക്ക് അയാൾ തന്റെ

💬 Comments

View all comments