Chapter Title : പാപശൽഭം 20 [Shanushinu] [ജസ്ന രോഹിത്തിൽ അലിയുമ്പോൾ]
ഇരുപത്തിയഞ്ചാം നിലയിലെ സ്വർഗ്ഗത്തിൽ അവർ പരസ്പരം കൂടുതൽ ആഴത്തിലേക്ക് അലിഞ്ഞുചേരുകയായിരുന്നു....
____________________
ബുധനാഴ്ച രാത്രി ഒൻപതര കഴിഞ്ഞിരുന്നു.
ബാംഗ്ലൂർ നഗരത്തിന്റെ ആകാശത്ത് ഇരുപത്തിയഞ്ചാം നിലയിലെ ആ പ്രസിഡൻഷ്യൽ സ്യൂട്ടിനുള്ളിൽ, മങ്ങിയ സ്വർണ്ണവെളിച്ചം പൊഴിക്കുന്ന ക്രിസ്റ്റൽ വിളക്കുകൾ മാത്രമാണ് തെളിഞ്ഞുകിടന്നിരുന്നത്. പുറത്ത് ഡിസംബറിലെ തണുത്ത രാത്രികാറ്റ് ചില്ലുജാലകങ്ങളിൽ തട്ടി മൂളുന്നുണ്ടായിരുന്നുവെങ്കിലും, അകത്ത് വെളുത്ത ലില്ലിപ്പൂക്കളുടെ സുഗന്ധവും പ്രണയത്തിന്റെ ഇളംചൂടും നിറഞ്ഞുനിന്നു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളും അവർ രണ്ടു പേരും ഒരിക്കൽ പോലും ആ മുറിയിൽ നിന്ന് പുറത്തു ഇറങ്ങാതെ അവർ പരമാവതി അവരുടെ ശരീരത്തിൻ്റെ ദേഹം തീർക്കാൻ ശ്രമിച്ചെങ്കിലും, അവർക്ക് പരസ്പരം ദാഹവും വിശപ്പും കൂടിയതല്ലാതെ ഒട്ടും കുറഞ്ഞ പോലെ അനുഭവപ്പെട്ടില്ല...
ഇന്നിപ്പോൾ വന്നു രണ്ടു ദിവസം കഴിഞ്ഞു ഉള്ള ബുധനാഴ്ച രാത്രി, തൂവെള്ള പട്ടുവിരിപ്പുകൾ വിരിച്ച ആ വലിയ കിടക്കയിൽ, രോഹിത് കുമാറിന്റെ വിരിഞ്ഞ നെഞ്ചിലേക്ക് ചാരിയിരിക്കുകയായിരുന്നു ജസ്‌ന.
കുളി കഴിഞ്ഞ് അവൾ അണിഞ്ഞിരുന്നത് രോഹിത് സമ്മാനിച്ച ആ കടുംചുവപ്പ് നിറത്തിലുള്ള, മുൻവശം തുറന്ന ചെറിയ സിൽക്ക് റോബ് മാത്രമായിരുന്നു. അരക്കെട്ടിൽ അയച്ചുകെട്ടിയ പട്ടുചരടിനുള്ളിൽ, മറ്റൊരു വസ്ത്രത്തിന്റെയും മറയില്ലാതെ അവളുടെ മൃദുവായ വെണ്ണക്കൽ ശരീരം അയാളുടെ ചൂടുള്ള ശരീരത്തോട് ചേർന്നമർന്നിരുന്നു.
രോഹിത്തിന്റെ ഇടതുകൈ അവളുടെ തോളിലൂടെ ചുറ്റി അവളെ തന്നിലേക്ക് ചേർത്തുപിടിച്ചിരിക്കുകയാണ്; അയാളുടെ വലതുകൈയിലെ വിരലുകൾ അവളുടെ നെറ്റിയിലേക്ക് വീണുകിടക്കുന്ന കറുത്ത മുടിയിഴകളെ പതിയെ വകഞ്ഞുമാറ്റിയും, അവളുടെ തുടുത്ത കവിളുകളിലൂടെയും ചുണ്ടുകളിലൂടെയും തഴുകിയും സഞ്ചരിച്ചുകൊണ്ടിരുന്നു.
"രണ്ട് ദിവസം എത്ര പെട്ടെന്നാല്ലേ ഏട്ടാ പോയത്..." ജസ്‌ന അയാളുടെ നെഞ്ചിലെ പ്ലാറ്റിനം ചെയിനിൽ വിരൽകൊണ്ട് തൊട്ടുകൊണ്ട് പതിഞ്ഞ സ്വരത്തിൽ മന്ത്രിച്ചു.
💬 Comments
View all comments