0%

Chapter Title : പാപശൽഭം 20 [Shanushinu] [ജസ്ന രോഹിത്തിൽ അലിയുമ്പോൾ]

Author : Shanushinu Read All Parts 129.2K

"ഇവിടെ ഈ മുറിക്കുള്ളിൽ കിടക്കുമ്പോൾ സമയം പോകുന്നതേ അറിയുന്നില്ല. പുറത്തൊരു ലോകമുണ്ടെന്നുപോലും ഞാൻ മറന്നുപോയി..."

രോഹിത് കുനിഞ്ഞ് അവളുടെ നെറുകയിൽ മൃദുവായി ചുംബിച്ചു. "ഞാനും മറന്നുപോയി മോളൂ... എൻ്റെ ലാപ്ടോപോ, ഞാൻ ഈ രണ്ടു ദിവസം നോക്കിയിട്ടില്ല.... ആകെ വാട്ട്സ്ആപ്പിലു കുറച്ചു അർജൻ്റ് മെസ്സേജുലക്ക് മാത്രം ആണ് റെസ്പോണ്ട് ചെയ്തത്. നിന്റെ ഈ മണവും ചൂടും വിട്ട് ഇനി ഞാനെങ്ങനെയാ എന്റെ പഴയ തിരക്കുകളിലേക്ക് മടങ്ങിപ്പോവുക എന്ന് ആലോചിക്കുകയായിരുന്നു ഞാൻ."

അവർ രണ്ടുപേരും ആ നിശ്ശബ്ദതയുടെ ലഹരിയിൽ വീണ്ടും പരസ്പരം ചുണ്ടുകൾ ചേർക്കാൻ ആഞ്ഞ ആ നിമിഷമാണ്—കട്ടിലിനരികിലെ ചെറിയ മേശപ്പുറത്തിരുന്ന ജസ്‌നയുടെ ഫോൺ പെട്ടെന്ന് ശബ്ദത്തോടെ വൈബ്രേറ്റ് ചെയ്തത്!

കാനഡയിൽ ഇപ്പോൾ സമയം ബുധനാഴ്ച രാവിലെ പതിനൊന്നു മണിയാണ്. ഷാഹിദ് ഓഫീസിലിരിക്കുന്ന സമയം! അവൻ സംശയിക്കാതിരിക്കാൻ വേണ്ടി രാവിലെയും രാത്രിയും കൃത്യമായ ഇടവേളകളിൽ അവൾ സാധാരണ സിം കാർഡ് ഓൺ ചെയ്തു വെക്കാറുണ്ടായിരുന്നു. ജസ്‌ന തലചരിച്ച് ഫോൺ സ്ക്രീനിലേക്ക് നോക്കി.

അവളുടെ നെഞ്ചിനുള്ളിലൂടെ ഒരു മിന്നൽ പാഞ്ഞു—സാധാരണ ഓഡിയോ കോളായിരുന്നില്ല അത്; വാട്ട്സ്ആപ്പ് വീഡിയോ കോൾ ആയിരുന്നു! സ്ക്രീനിൽ 'Ikka Calling...' എന്ന് തെളിഞ്ഞു കത്തുന്നു!

"പടച്ചോനെ... ഇക്കയാണ്! വീഡിയോ കോളാ വിളിക്കുന്നത്!" ജസ്‌ന പരിഭ്രമത്തോടെ രോഹിത്തിന്റെ നെഞ്ചിൽ നിന്ന് പെട്ടെന്ന് എഴുന്നേൽക്കാൻ ആഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസമായി ആശുപത്രിയിലെ തിരക്കും, രഹിലയെയും, തലവേദനയും എല്ലാം പറഞ്ഞ് അവൾ ഒരു വിധം വീഡിയോ കോളുകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറുകയായിരുന്നു. ഇപ്പോൾ ഇനി എടുത്തില്ലെങ്കിൽ ഷാഹിദിന് ഉറപ്പായും സംശയം തോന്നും. പക്ഷേ എങ്ങനെ എടുക്കും?! തന്റെ ദേഹത്ത് ഇപ്പോൾ ഉള്ളത്

💬 Comments

View all comments