Chapter Title : പാപശൽഭം 4.0 - വഴിത്തിരിവ് [Shanushinu]
കാര്യം? എല്ലാം ഓക്കെ അല്ലെ?) അവർ കോട്ട് അഴിച്ചുവെച്ചുകൊണ്ട് തന്റെ പതിവ് കനേഡിയൻ ഊഷ്മളതയോടെ ചോദിച്ചു.
"I need a huge favor, madam. Actually, I have an urgent requirement to visit my home country.
It is regarding the fixing of my marriage. So, I was wondering if it's possible to get a two weeks leave?"
(എനിക്കൊരു വലിയ സഹായം വേണമായിരുന്നു മാഡം. സത്യത്തിൽ, എനിക്ക് എന്റെ നാട്ടിൽ അത്യാവശ്യമായി ഒന്ന് പോകേണ്ടതുണ്ട്. എന്റെ കല്യാണം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ്.
അതുകൊണ്ട്, ഒരു രണ്ടാഴ്ചത്തെ ലീവ് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?) ഒരു ശരാശരി മലയാളിയുടെ ബഹുമാനത്തോടെയുള്ള അത്യാവശ്യം ഒപ്പിച്ചു പറയാൻ ശീലിച്ചു വരുന്ന ഇംഗ്ലീഷിൽ ആയിരുന്നു അവൻ്റെ ചോദ്യം.
ഇവിടെ ലീവ് ചോദിച്ചാൽ പലപ്പോഴും ഷിഫ്റ്റ് തന്നെ ഇല്ലാതാകുന്ന അവസ്ഥയുണ്ടെന്ന് അവന് നന്നായി അറിയാമായിരുന്നു.
അതുകേട്ടതും നതാഷയുടെ മുഖത്ത് പെട്ടെന്നൊരു വലിയ സന്തോഷം വിരിഞ്ഞു. "Oh, wow! Tying the knot, eh? That’s wonderful news, buddy!
Congratulations!" (ഓ, കല്യാണം കഴിക്കാൻ പോവുകയാണല്ലേ? അതൊരു ഗംഭീര വാർത്തയാണല്ലോ! അഭിനന്ദനങ്ങൾ!)
പക്ഷെ പെട്ടെന്ന് തന്നെ അവരുടെ മുഖത്ത് ഒരു സ്റ്റോർ മാനേജറുടെ ഗൗരവം തിരികെ വന്നു. "But two weeks is a solid chunk of time.
You know how crazy it gets around here, and we are already a bit short-staffed for the
💬 Comments
View all comments