Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]
കഥ ഇത് വരെ...
കാനഡയിലെ സ്കാർബറോയിലെ ഒരു ബേസ്മെന്റ് അപ്പാർട്ട്മെന്റിൽ സുഹൃത്തുക്കളായ മൻസൂർ, രാഹുൽ, അജിംസ് എന്നിവർക്കൊപ്പം താമസിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥിയായ ഷാഹിദാണ് കഥയിലെ നായകൻ.
പഠനത്തിനൊപ്പം ഗ്യാസ് സ്റ്റേഷനിൽ നൈറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ഷാഹിദ്, ഒരു മികച്ച കരിയറിനായുള്ള ശ്രമത്തിലാണ്. പല കാത്തിരിപ്പുകൾക്കൊടുവിൽ ആർ.കെ ഗ്രൂപ്പിൽ അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ പോസ്റ്റിലേക്ക് അവന് ഇന്റർവ്യൂ ലഭിക്കുന്നു.
ഫൈനൽ പാനൽ ഇന്റർവ്യൂവിൽ കമ്പനിയുടെ എം.ഡി രോഹിത് കുമാർ ഒരു വളരെ പോസിറ്റീവായ രീതിയിൽ ഷാഹിദിനോട് ഇടപെടുന്നത് ഷാഹിദിന്റെ മനസ്സിൽ അയാളെ കുറിച്ച് വളരെ നല്ലൊരു മതിപ്പിന് കാരണമാവുന്നു.
നാട്ടിൽ പോയി കല്യാണം ഉറപ്പിക്കുന്നതിനായി ഷാഹിദ് ചോദിച്ച ഒരു മാസത്തെ സമയം കമ്പനി അനുവദിക്കുകയും ചെയ്യുന്നു... ബാക്കി..
അധ്യായം 5: തണുപ്പും ചൂടും...
പുതിയ ജോലിയുടെ ഓഫർ ലെറ്റർ കയ്യിൽ കിട്ടിയതോടെ ഷാഹിദിന്റെ ലോകം ആകെ മാറിയിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി അനുഭവിച്ച സ്ട്രെസ്സും ടെൻഷനുമെല്ലാം ആ ഒറ്റ ഇമെയിലിലെ ഓഫർ ലെറ്ററിൽ എങ്ങോട്ടോ പോയിമറഞ്ഞു.
ഓഫർ ലെറ്ററിൽ രേഖപ്പെടുത്തിയിരുന്ന വാർഷിക ശമ്പളം (Annual salary) കണ്ടപ്പോൾ ശരിക്കും അവനൊന്ന് അത്ഭുതപ്പെട്ടുപോയി. ഗ്യാസ് സ്റ്റേഷനിലെ മിനിമം വേജിൽ (minimum wage) രാപ്പകൽ കഷ്ടപ്പെട്ടിരുന്ന അവന് വർഷത്തിൽ കഷ്ടിച്ച് മുപ്പതിനായിരമോ മുപ്പത്തയ്യായിരമോ ഡോളർ മാത്രമായിരുന്നു ഇതുവരെ കിട്ടിയിരുന്നത്.
ഒരു അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ പോസ്റ്റിന് ടൊറന്റോയിലെ നിലവിലെ ജോബ് മാർക്കറ്റ് അനുസരിച്ച് ഒരു തുടക്കക്കാരന് നാല്പത്തയ്യായിരം മുതൽ പരമാവധി അമ്പതിനായിരം ഡോളർ (45,000 - 50,000 CAD) വരെയാണ് ശമ്പളം ലഭിക്കാറുള്ളത്.
ഷാഹിദ് മനസ്സിൽ പ്രതീക്ഷിച്ചതും അത്രത്തോളം തന്നെയായിരുന്നു. എന്നാൽ അവനെ
💬 Comments
View all comments