0%

Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]

Author : Shanushinu Read All Parts 70.6K

മാന്യമായിട്ട് കോൾ അവസാനിപ്പിക്കാൻ അവന് ഇത് വരെ കഴിഞ്ഞിട്ടുണ്ട്... പക്ഷേ ഇന്ന് അവൻ്റെ നിയന്ത്രണം വിട്ടു അവൻ മെല്ലെ ചോദിച്ചു...

"പൊന്നൂ..." അവൻ വളരെ നേർത്ത, എന്നാൽ ഗാംഭീര്യമുള്ള ശബ്ദത്തിൽ വിളിച്ചു.

"ഉം..." അവൾ പതിയെ മൂളി.

"നീ ആ ഷാൾ ഒന്ന് മാറ്റുമോ പെണ്ണെ.. നിന്റെ മുടിയൊക്കെ എനിക്കൊന്ന് ശരിക്ക് കാണണം എന്നുണ്ട്..." ഷാഹിദ് വളരെ പതുക്കെ വികാരപരമായി ചോദിച്ചു.

അതുകേട്ടതും അവൾ സ്ക്രീനിലേക്ക് നോക്കി വല്ലാതെ നാണിച്ചു. അവളുടെ കവിളുകൾ ചുവന്നു. അവൾ വേഗം ആ ഷാൾ ഒന്നുകൂടി വലിച്ച് കഴുത്തിലേക്ക് ഇറുക്കിപ്പിടിച്ചു.

"അയ്യേ... അതൊന്നും ഇപ്പൊ പറ്റില്ല ഷാഹി... നിക്കാഹ് കഴിഞ്ഞിട്ടല്ലേ അതൊക്കെ," അവൾ മുഖം താഴ്ത്തിക്കൊണ്ട് പറഞ്ഞു.

"അതെന്താ? നീ എന്റെ പെണ്ണല്ലേ... നമ്മൾ തമ്മിൽ എല്ലാം ഉറപ്പിച്ചതല്ലേ. പിന്നെന്താ?"

"അല്ല... ഉപ്പ പറഞ്ഞിട്ടുണ്ട് എവിടെ പോയാലും നമ്മുടെ രീതികൾ മറക്കരുതെന്ന്. നിക്കാഹ് കഴിയാതെ ഷാൾ ഒന്നും ഊരുന്നത് ഒന്നും തീരെ ശരി ആവില്ല ഷാഹി..." അവളുടെ ആ മറുപടിയിൽ തന്റെ തത്വങ്ങളോടുള്ള ഒരു പെൺകുട്ടിയുടെ ഉറപ്പുണ്ടായിരുന്നു.

"നീ ഈ ഉറങ്ങാൻ പോവുമ്പോളും ഈ ഷാൾ ഇട്ടാണോ കിടക്കുന്നത്. ഇനി ഇപ്പൊ കാനഡയിൽ വരുമ്പോഴും നീ ഈ തട്ടം ഒക്കെ ഇട്ടു ഇങ്ങനെ തന്നെ മൂടിപ്പുതച്ചു നടക്കാൻ ആണോ പരിപാടി?" അവൻ വെറുതെ അവളെ കളിയാക്കി.

"പിന്നില്ലാതെ... കാനഡ പോയി എന്ന് വെച്ച് എനിക്ക് മദാമ്മകളുടെ പോലെ ആവാൻ പറ്റുമോ" അവൾ ചിണുങ്ങി.

ഷാഹിദ് വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അവൻ ശബ്ദം കുറച്ചുകൂടി മയപ്പെടുത്തി, വല്ലാത്തൊരു പ്രണയത്തോടെ പറഞ്ഞു, "എനിക്ക് അറിയാം പൊന്നൂ

💬 Comments

View all comments