Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]
അത് പോലെ തന്നെ അവനോട് കൂടുതൽ അടുക്കാൻ ഉള്ള അവളുടെ സ്വന്തം ഉള്ളിലെ ആഗ്രഹത്തിനും മുന്നിൽ അവൾക്ക് സമ്മതിക്കേണ്ടി വന്നു.
പിറ്റേന്ന് ഉച്ചയ്ക്ക് മഞ്ചേരി കോളേജിന് തൊട്ടടുത്തുള്ള തിരക്കേറിയ റോഡരികിൽ അവൻ കാത്തുനിന്നു. വെള്ള നിറത്തിലുള്ള തന്റെ മാരുതി സ്വിഫ്റ്റ് കാറിന്റെ സ്റ്റിയറിംഗിൽ കൈകളൂന്നി അവൻ അവളുടെ വരവും നോക്കിയിരിക്കുകയായിരുന്നു. മഞ്ചേരി ടൗണിന്റെ ആ തിരക്കിൽ പെടാതെ, വണ്ടി പെട്ടെന്ന് എടുക്കാൻ പാകത്തിൽ അവൻ അല്പം മാറി ഒതുക്കി നിർത്തിയിരിക്കുകയായിരുന്നു. വാച്ചിലെ സമയം നോക്കിക്കൊണ്ടിരുന്ന ആ നിമിഷങ്ങളിൽ അവന്റെ നെഞ്ചിടിപ്പും കൂടിയിരുന്നു.
അതുവഴി കൂട്ടുകാരികൾക്കൊപ്പം സംസാരിച്ചു വന്ന ജസ്‌ന അവനെ കണ്ടതും വേഗം അവരിൽ നിന്നും വേർപെട്ടു. കോളേജിൽ യൂണിഫോം ഇല്ലാത്തതിനാൽ, മുകളിൽ കറുത്ത ഒരു അബായയും, ഹിജാബും ആയിരുന്നു അവളുടെ വേഷം.
ചുറ്റും കൂടിനിൽക്കുന്ന കൂട്ടുകാരികളുടെ ഇടയിൽ നിന്നും സാവധാനം നടന്ന് നീങ്ങിയ അവൾ, ഇടയ്ക്കിടെ നാട്ടുകാരോ പരിചയക്കാരോ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഭയത്തോടെ നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറിന്റെ അടുത്തേക്ക് വന്ന അവൾ, വണ്ടിയുടെ ഡോർ തുറന്ന് മിന്നായം പോലെ മുൻസീറ്റിലേക്ക് കയറി വാതിൽ അടച്ചു.
പക്ഷേ, ആ ഭയത്തിനടിയിലും അവളുടെയുള്ളിൽ ഒരു വല്ലാത്ത തികട്ടൽ ഉണ്ടായിരുന്നു. വീട്ടുകാരുടെ കർശനമായ വിലക്കുകളെയും നിക്കാഹിന് മുമ്പുള്ള ആചാരങ്ങളെയും മറികടന്ന് അവനെ രഹസ്യമായി കാണുന്നു എന്ന യാഥാർത്ഥ്യം അവളിൽ ചെറിയൊരു കുറ്റബോധത്തോടൊപ്പം വാക്കുകൾ കൊണ്ട് പറഞ്ഞു അറിയിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരു സുഖവും അവളെ പിടികൂടി. ഇത്രേം കാലത്തെ അവളുടെ അറിവ് വെച്ച് അവള് പാലിക്കേണ്ട നിയമം ലംഘിക്കുന്നതിന്റെ, തൻ്റെ ഭർത്താവാവാൻ പോവുന്ന ആളാണെങ്കിലും ആരും അറിയാതെ ഉള്ള
💬 Comments
View all comments