0%

Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]

Author : Shanushinu Read All Parts 76.9K

മുഖത്തേക്ക് ഒളികണ്ണു കൊണ്ട് നോക്കിക്കൊണ്ട് ജസ്‌ന പതുക്കെ പറഞ്ഞു, "പടച്ചോനെ, ഒന്നും പറണ്ട... എനിക്ക് ആകെ കയ്യും കാലും വിറക്കുന്നു ഷാഹി... വല്ലാത്തൊരു പേടിയാ ഷാഹി ഉള്ളിൽ. ഉപ്പയോ മറ്റോ അറിഞ്ഞാൽ കൊന്നുകളയും എന്നെ. എന്നാലും... എനിക്കും വല്ലാണ്ട് കാണാൻ തോന്നിയിരുന്നു, ഇനി പോയാൽ എപ്പോള ഇങ്ങള് വര എന്നറിയില്ലല്ലോ..." അവൾ ലജ്ജയോടെ തല താഴ്ത്തി.

ആ ചെറിയ കാറിനുള്ളിൽ, ആരുടെയും കണ്ണുകൾ എത്താത്ത ആ സുരക്ഷിത ലോകത്ത്, ഡ്രൈവിങ്ങിൻ്റെ ഇടയിലും അവർ പരസ്പരം കണ്ണുകളിലേക്ക് നോക്കി കുറച്ചുനേരം നോക്കി നിന്ന്. ഇനി ഒരു അഞ്ചു ദിവസങ്ങളുടെ ആയുസ്സ് മാത്രം ശേഷിക്കുന്ന ആ കൂടിക്കാഴ്ച അവരുടെ ഹൃദയങ്ങളിൽ വല്ലാത്തൊരു വിറയലും അതിലേറെ ആഴത്തിലുള്ള പ്രണയവും ബാക്കി വെച്ചു.

ഷാഹിദ് ഡ്രൈവ് ചെയ്യുന്നതിനിടയിൽ കാറിലെ ആ നിശബ്ദതയെ ഭേദിച്ച് അവൻ പതിയെ തന്റെ ഇടതുകൈ നീട്ടി അവളുടെ വലതുകൈക്ക് മുകളിലായി വെച്ചു. നിശ്ചയത്തിന് ശേഷം ആദ്യമായാണ് അവർ തനിച്ചാകുന്നതും പരസ്പരം സ്പർശിക്കുന്നതും. മൈലാഞ്ചിയുടെ മണം മാറാത്ത, ടെൻഷൻ കാരണം തണുത്തുറഞ്ഞ അവളുടെ മൃദുവായ വിരലുകളിലേക്ക് അവന്റെ ചൂടുള്ള കൈവെള്ള ചേർന്നപ്പോൾ ജസ്‌നയൊന്ന് ഞെട്ടി. ജീവിതത്തിൽ ആദ്യമായി ഒരു പുരുഷന്റെ സ്പർശനം; വല്ലാത്തൊരു വിറയൽ ഒരു മിന്നൽപ്പിണർ പോലെ അവളുടെ കാൽവിരലുകൾ മുതൽ തലച്ചോറ് വരെ പാഞ്ഞുപോയത് അവൻ അറിഞ്ഞില്ലെങ്കിലും അവള് നന്നായി അറിഞ്ഞു. അവൾ കൈ പിൻവലിച്ചില്ല. നാണം കൊണ്ട് ആ മുഖം വല്ലാതെ ചുവന്നു തുടുക്കുന്നത് ഷാഹിദ് കണ്ണാടിയിലൂടെ കാണുന്നുണ്ടായിരുന്നു. അവളുടെ വിരലുകളെ അവൻ തന്റെ കൈവെള്ളക്കുള്ളിലാക്കി മുറുകെ പിടിച്ചു.

കുറച്ചു ദൂരം ചെന്നപ്പോൾ, റോഡരികിൽ മരങ്ങൾ

💬 Comments

View all comments