Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]
ഒരു സാമാന്യം വലിയ ബോക്സ് എടുത്ത് അവളുടെ മടിയിലേക്ക് വെച്ചുകൊടുത്തു.
"ഇതെന്താ ഷാഹി ഇതിൽ?..." അവൾ ആകാംക്ഷയോടെ ആ പെട്ടിയിലൊന്ന് തൊട്ടുനോക്കി ചോദിച്ചു.
"ഇത് ഞാൻ കാനഡയിൽ നിന്ന് വരുമ്പോൾ എന്റെ പൊന്നിന് വേണ്ടി മാത്രം സ്പെഷ്യലായി വാങ്ങിച്ചതാ. പക്ഷെ നിശ്ചയത്തിന് എല്ലാവരുടെയും മുന്നിൽ വെച്ച് തരാൻ പറ്റില്ലായിരുന്നു, ഇന്നലെ വന്നപ്പോൾ എടുക്കാനും മറന്നു" അവൻ കള്ളച്ചിരിയോടെ പറഞ്ഞു.
"ഇത് നീ ഇന്ന് രാത്രി വീട്ടിലെല്ലാവരും ഉറങ്ങിക്കഴിഞ്ഞ്, റൂമിൽ ഒറ്റയ്ക്കാകുമ്പോൾ മാത്രം തുറന്നു നോക്കിയാൽ മതി. ആളുണ്ടാവുമ്പോൾ തുറക്കരുത്, കോളേജ് ബാഗിനുള്ളിലേക്ക് ഭദ്രമായി വെച്ചോ...."
അവൻ കുസൃതിയോടെ കണ്ണിറുക്കി.
അവന്റെ സംസാരത്തിലെ കുസൃതി കണ്ടപ്പോൾ അതിനുള്ളിൽ എന്തോ പന്തികേടുണ്ടെന്ന് അവൾക്ക് മനസ്സിലായി.
അവളുടെ കവിളുകൾ ചുവന്നു.
"പിന്നെ... ഇതിനുള്ളിൽ ഞാൻ ഉപയോഗിച്ച എന്റെ ഒരു ടീ-ഷർട്ടും (T-shirt) വെച്ചിട്ടുണ്ട്. എനിക്ക് നിന്റെ മണം വേണമെന്ന് പറഞ്ഞതുപോലെ, നിനക്ക് എന്നെ ഇടക്ക് ഫീൽ ചെയ്യാൻ എന്റെ ഒരു ടീ-ഷർട്ട് അതിലുണ്ട്.എന്നിട്ട് ഞാൻ ചോദിച്ചത് എവിടെ?," അവൻ കള്ളച്ചിരിയോടെ പറഞ്ഞു.
ജസ്ന നാണത്തോടെ തന്റെ ബാഗ് തുറന്ന്, ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ചെറിയൊരു പൊതി അവന് നേരെ നീട്ടി. അവൻ അത് വാങ്ങി തുറന്നു നോക്കിയപ്പോൾ അവളുടെ ഇളം റോസ് നിറത്തിലുള്ള ഒരു കോട്ടൺ പെറ്റിക്കോട്ട് ആയിരുന്നു അത്.
അവൾ അന്ന് രാവിലെ വരെ ഇട്ടിരുന്ന ആ വസ്ത്രത്തിൽ നിന്നും അവളുടെ വിയർപ്പിന്റെയും പൗഡറിന്റെയും ആ പ്രത്യേക ഗന്ധം വരുന്നുണ്ടായിരുന്നു. ഷാഹിദ് അവളുടെ കൺമുന്നിൽ വെച്ചുതന്നെ അത് മുഖത്തോട് ചേർത്ത് ആഴത്തിൽ മണത്തു. അത് കണ്ടപ്പോൾ ജസ്നയ്ക്ക് വല്ലാത്തൊരു
💬 Comments
View all comments