Chapter Title : പാപശൽഭം 8 [Shanushinu] [പൂക്കുന്ന പ്രേമം]
മാസങ്ങൾ പതുക്കെ കടന്നുപോയി. ജനുവരിയും ഫെബ്രുവരിയും കഴിഞ്ഞ് കാനഡയിലെ തണുപ്പ് അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഷാഹിദിൻ്റെയും ജസ്നയുടെയും ഫോൺ വിളികൾ ഇപ്പോൾ വെറുമൊരു കാമുകീകാമുകന്മാരുടെ സംസാരത്തിൽ നിന്നും മാറി, പൂർണ്ണമായും പരസ്പരം അവകാശങ്ങൾ ഉള്ള ഒരു ഭാര്യാ-ഭർത്തൃ ബന്ധത്തിന്റെ തീവ്രതയിലേക്ക് ഏതാണ്ട് മാനസികമായി അവർ എത്തിക്കഴിഞ്ഞിരുന്നു.
അവൻ്റെ വിവരം സമയാസമയങ്ങളിൽ കിട്ടിയില്ലെങ്കിൽ അതിനു ദേഷ്യം പിടിക്കലും അടി ഉണ്ടാക്കും എല്ലാം ഇപ്പൊൾ കുറച്ചു സമയം കൊണ്ട് തന്നെ അവളുടെ അവകാശം ആയി മാറി.
പോവെ പോവെ പ്രേമം തലക്ക് പിടിച്ചു അവന്റെ ശബ്ദം കേട്ടില്ലെങ്കിൽ ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലേക്ക് ജസ്ന മാറിയിരുന്നു. അവര് തമ്മിൽ video calling എപ്പോളും ഉണ്ടെങ്കിലും, time zone വിത്യാസം കാരണവും, അവൾക്ക് ചുറ്റും എപ്പോളും ആളുകൾ ഉള്ളത് കാരണവും അധികം ഒന്നും വീഡിയോയിൽ ഇൻ്റിമേറ്റ് ആവാൻ അവർക്ക് പരസ്പരം അവസരം കിട്ടിയിരുന്നില്ല.
അങ്ങനെ ഇരിക്കെ, കാനഡയിൽ നല്ല മഞ്ഞുവീഴുന്ന ഒരു വീക്കെൻഡ് ആയിരുന്നു അത്. പുറത്ത് കാറ്റുവീശുന്ന ശബ്ദം കേൾക്കാം. കൂട്ടുകാർ എല്ലാം വെള്ളം അടിക്ക് തുടക്കം ഇട്ടപ്പോൾ തന്നെ ഷാഹിദ് അവൻ്റെ റൂമിലോട്ട് പതുക്കെ വലിഞ്ഞു, തന്റെ മുറിയിലെ ഹീറ്റർ ഒക്കെ set ചെയ്തു വെച്ച് ബെഡിൽ തലയിണകൾ വെച്ച് ചാരിയിരുന്നു.
നാട്ടിൽ അപ്പോൾ ഞായറാഴ്ച രാവിലെ ആവാൻ പോകുന്നതേയുള്ളൂ. എങ്കിലും ഷാഹിദ് തലേന്ന് പറഞ്ഞു വെച്ചത് പ്രകാരം, അവൻ വിളിക്കും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൻ വിളിക്കുന്ന സമയം ആയപ്പോളേക്കും ജസ്ന യുടെ ഉറക്കം മുറുകുന്നു ഉണ്ടായിരുന്നില്ല എന്നുള്ളത് കൊണ്ട് തന്നെ അവൾ വേഗം എഴുന്നേറ്റ്
അവന് മെസ്സേജ്
💬 Comments
View all comments