Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]
രോമാഞ്ചമുണ്ടായി.
അവൾ വേഗം തന്റെ വലിയ കോളേജ് ബാഗ് തുറന്ന് ആ ഗിഫ്റ്റ് ബോക്സ് പുസ്തകങ്ങൾക്കിടയിലേക്ക് ഒളിപ്പിച്ചു വെച്ചു.
പിന്നെയും കുറച്ചു സമയം കൂടെ അവര് കാറിനകത്ത് ഇരുന്നു ഓരോന്നു സംസാരിച്ചു.. പതുക്കെ കാറിനുള്ളിലെ ആ കളിതമാശകളുടെ അന്തരീക്ഷം മാറി തുടങ്ങി.
നാളെ രാവിലെ അവൻ കാനഡയിലേക്ക് തിരിച്ചു പോവുകയാണെന്ന ചിന്ത ഇരുവരെയും വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ടായിരുന്നു. ഇനി എപ്പോഴാണ് ഇങ്ങനെ അടുത്തുകാണാൻ കഴിയുക? അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി...
"ഏയ്... കരയല്ലേ ഡാ.. എൻ്റെ പൊന്നുവല്ലേ. ഞാൻ അവിടെ എത്തിക്കഴിഞ്ഞാൽ ഉടനെ നമ്മുടെ കല്യാണത്തിന്റെ പ്ലാനുകൾ റെഡി ആകി തുടങ്ങും.. അപ്പോളേക്കും നിൻ്റെ പഠിത്തവും കഴിയുമല്ലോ...
. ഒരു കൊല്ലത്തിനകം നമ്മുടെ കല്യാണം കഴിഞ്ഞു നീ എന്റെ കൂടെ കാനഡയിൽ ഉണ്ടാകും. അത് പോരെ? . അതുവരെ എന്റെ പൊന്ന് നന്നായി പഠിക്കണം, കേട്ടോ?"
അവൻ അവളുടെ കവിളിലെ കണ്ണുനീർ തുള്ളികൾ തുടച്ചുമാറ്റി, അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.
വല്ലാത്തൊരു വിങ്ങലോടെയാണ് അവൾ അന്ന് ആ കാറിൽ നിന്നിറങ്ങിയത്. റോഡിലൂടെ തിരികെ നടക്കുമ്പോൾ കണ്ണീർ പുറത്തേക്ക് വരാതിരിക്കാൻ അവൾ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ ഷാഹിദിന്റെ വീട്ടിൽ വല്ലാത്തൊരു മൂകതയായിരുന്നു. രണ്ടാഴ്ചത്തെ ലീവ് കഴിഞ്ഞ് മടങ്ങുന്ന ഏതൊരു പ്രവാസിയുടെയും വീട്ടിലെ ആ പതിവ് സങ്കടം ആ വീടിനെയും പൊതിഞ്ഞുനിന്നു.
രാവിലെ മുതൽ ഉമ്മ അടുക്കളയിൽ അവന് കൊണ്ടുപോകാനുള്ള ഉണ്ണിയപ്പവും, ബീഫ് വരട്ടിയതും, അച്ചാറുകളുമൊക്കെ പാക്ക് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. ഇടയ്ക്കിടെ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവരത് സാരിത്തലപ്പുകൊണ്ട് തുടച്ചുമാറ്റി.
സ്വീകരണമുറിയിൽ രണ്ട് വലിയ സ്യൂട്ട്കേസുകൾ തുറന്നുകിടക്കുന്നു.
പെങ്ങൾ
💬 Comments
View all comments