Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]
സഫയും ഉപ്പയും ചേർന്ന് സാധനങ്ങൾ കുത്തിനിറച്ച് വെയിറ്റ് നോക്കുകയാണ്. ഷാഹിദ് തന്റെ മുറിയിൽ നിശബ്ദനായി ഇരുന്നു.
നിക്കാഹ് കഴിയാത്തതുകൊണ്ട് നാട്ടുനടപ്പനുസരിച്ച് ജസ്നയോ അവളുടെ വീട്ടുകാരോ ആരും തന്നെ അവനെ യാത്രയാക്കാൻ എയർപോർട്ടിലേക്ക് വരുന്നില്ല. രാവിലെ അവളുടെ ഉപ്പയും കാക്കയും വീട്ടിൽ വന്ന് യാത്ര പറഞ്ഞു പോയി...
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ കരിപ്പൂർ എയർപോർട്ടിലേക്ക് പോകാനുള്ള ഇന്നോവ കാർ മുറ്റത്തെത്തി. ലഗേജുകൾ ഡിക്കിയിൽ കയറ്റി. വീട്ടുമുറ്റത്ത് കൂടിയ അയൽക്കാരോടും ബന്ധുക്കളോടും യാത്ര പറഞ്ഞ് ഷാഹിദ് ഉമ്മയുടെ അടുത്തേക്ക് ചെന്നു.
ഉമ്മ അവനെ കെട്ടിപ്പിടിച്ച് വിതുമ്പിക്കരഞ്ഞു. "... ഇൻ്റെ കുട്ടി സൂക്ഷിക്കണം ട്ടോ.. ഭക്ഷണം ഒക്കെ നേരത്തിന് തിന്നണം കേട്ടോ"
"ഇല്ല ഉമ്മാ... എനിക്ക് ഇപ്പോ നല്ല ജോലി ഒക്കെ ആയില്ലേ. ഞാൻ ശ്രദ്ധിച്ചോളാം," അവൻ ഉമ്മയുടെ നെറുകയിൽ ഉമ്മവെച്ചു. ഉപ്പയുടെ കൈകളിൽ മുറുകെ പിടിച്ച് യാത്ര പറയുമ്പോൾ ഉപ്പയുടെയും കണ്ണുകൾ കലങ്ങിയിരുന്നു.
എയർപോർട്ടിലേക്കുള്ള യാത്രയിലുടനീളം ഷാഹിദ് ഫോണിൽ ജസ്നയുമായി ചാറ്റ് ചെയ്യുകയായിരുന്നു.
"ഇറങ്ങിയോ ഷാഹി?"
"ഉം, കാറിലാ. വണ്ടി കൊണ്ടോട്ടി എത്താറായി."
"എനിക്ക് വല്ലാതെ സങ്കടം വരുന്നുണ്ട് ഷാഹി... ഞാൻ റൂമിൽ കതകടച്ചിരിക്കുവാ."
കരിപ്പൂർ എയർപോർട്ടിന്റെ ഡിപ്പാർച്ചർ ഗേറ്റിന് മുന്നിൽ കാർ നിന്നു. ഉപ്പയോടും സഫയോടും അവസാനമായി കൈവീശി കാണിച്ച്, പാസ്പോർട്ടും ടിക്കറ്റുമായി അവൻ ടെർമിനലിനുള്ളിലേക്ക് നടന്നു.
എമിഗ്രേഷൻ കഴിഞ്ഞ് ബോർഡിങ് ഗേറ്റിന് മുന്നിലെ കസേരയിൽ ഇരിക്കുമ്പോൾ അവൻ ജസ്നയെ വിളിച്ചു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപ് വരെ അവർ സംസാരിച്ചു.
"ഫ്ലൈറ്റ് എടുക്കാറായി പൊന്നൂ... ഞാൻ ഫോൺ ഫ്ലൈറ്റ് മോഡിൽ ഇടാൻ പോവാ. അബുദാബിയിൽ എത്തിയിട്ട് മെസ്സേജ് അയക്കാം.
💬 Comments
View all comments