Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]
കരയരുത് കേട്ടോ..."
ഫോൺ കട്ട് ചെയ്ത് വിമാനത്തിലേക്ക് നടക്കുമ്പോൾ, നാട്ടിലെ ആ ചൂടും സ്നേഹവും താൻ വീണ്ടും ഉപേക്ഷിച്ചു പോവുകയാണല്ലോ എന്നൊരു ശൂന്യത അവനെ വല്ലാതെ വേട്ടയാടി.
നീണ്ട ഇരുപത് മണിക്കൂർ വിമാനയാത്രയ്ക്ക് ശേഷം ഇത്തിഹാദ് എയർവേയ്സിന്റെ വിമാനം ടൊറന്റോയിലെ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽ (Pearson Airport) ലാൻഡ് ചെയ്തു.
എമിഗ്രേഷൻ ഫോർമാലിറ്റികൾ കഴിഞ്ഞ് അവൻ്റെ പെട്ടികൾ വെച്ച ട്രോളിയുമായി അവൻ ടെർമിനലിന് പുറത്തേക്ക് ഇറങ്ങി.
ഒറ്റനിമിഷം കൊണ്ട് കാനഡയിലെ മൈനസ് പത്ത് ഡിഗ്രി തണുപ്പുള്ള കാറ്റ് അവന്റെ മുഖത്തേക്ക് സൂചിമുനകൾ പോലെ ആഞ്ഞടിച്ചു. ഫ്രെണ്ട്സ് pick ചെയ്യാൻ വരും എന്ന് അറിയിച്ചത് കൊണ്ട് തന്നെ അവര് വരുന്ന വരെ ഷാഹിദ് വീണ്ടും ടെർമിനലിന് അകത്ത് തന്നെ നിന്നു.
നാട്ടിലെ ആ പച്ചപ്പിൽ നിന്നും നാട്ടുചൂടിൽ നിന്നും ഈ തണുത്തുറഞ്ഞ ടൊറൻ്റോയിലേക്കുള്ള മാറ്റം അവനെ ശരിക്കും യാഥാർഥ്യത്തിലേക്ക് വലിച്ചിട്ടു.
അവനെ പിക്ക് ചെയ്യാൻ മൻസൂറും രാഹുലും മൻസൂറിന്റെ പഴയ ഹോണ്ട സിവിക് കാറുമായി വന്നിട്ടുണ്ടായിരുന്നു.
"അളിയാ... പുതിയാപ്ല എത്തിയല്ലോ! എങ്ങനെയുണ്ടായിരുന്നു നാട്ടിലെ പരിപാടിയൊക്കെ?" രാഹുൽ അവനെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു.
സ്കാർബറോയിലേക്കുള്ള (Scarborough) ഹൈവേ 401-ലൂടെ കാർ പായുമ്പോൾ ഷാഹിദ് നാട്ടിലെ വിശേഷങ്ങൾ ചുരുക്കിപ്പറഞ്ഞു. പക്ഷെ അവന്റെ മനസ്സ് അപ്പോഴും കരിപ്പൂരിൽ തന്നെയായിരുന്നു.
അവരുടെ പഴയ ബേസ്മെന്റ് (basement) റൂമിലെത്തിയപ്പോൾ വല്ലാത്തൊരു ശൂന്യതയും ഏകാന്തതയും അവനെ അലട്ടി. ഉമ്മ തന്നുവിട്ട പലഹാരപ്പൊതികൾ മേശപ്പുറത്തുവെച്ച് കൂട്ടുകാർ അതെടുത്ത് കഴിക്കാൻ തുടങ്ങി.
അജിംസ് ഡ്യൂട്ടിയിലായിരുന്നു. അവന് എന്തെങ്കിലും ബാക്കി വെക്കണം എന്ന് ഷാഹിദ് ഓർമിപ്പിക്കാൻ മറന്നില്ല.
ഷാഹിദ് തളർച്ചയോടെ തന്റെ ചെറിയ
💬 Comments
View all comments