Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]
മുറിയിലേക്ക് കയറി വാതിലടച്ചു. ജെറ്റ് ലാഗും യാത്രാക്ഷീണവും അവനെ നന്നായി തളർത്തിയിരുന്നു. അവൻ തന്റെ ലഗേജ് തുറന്നു.
അതിനുള്ളിൽ അവൻ നിധിപോലെ ഒളിപ്പിച്ചുവെച്ചിരുന്ന അവളുടെ ആ റോസ് പെറ്റിക്കോട്ടും അവൻ കയ്യിലെടുത്തു. അത് അവൻ അലക്കാതെ അങ്ങനെത്തന്നെ മടക്കി വെച്ചിരിക്കുകയായിരുന്നു.
ഷാഹിദ് ആ പെറ്റിക്കോട്ട് മുഖത്തോട് ചേർത്തുപിടിച്ച് ആഴത്തിൽ ശ്വാസമെടുത്തു. അത് ഫീൽ ചെയ്തപ്പോൾ അവളുടെ വളരെ മാർദ്ദവമായ അവളുടെ ശരീരം അവന് വീണ്ടും ഓർമയിൽ വന്നു.
അതിൽ നിന്നും ഇപ്പോഴും ജസ്നയുടെ ആ മാദക ഗന്ധം—അവളുടെ വിയർപ്പിന്റെയും, അവളുടെ ബോഡി സ്പ്രയുടെയും ശരീരത്തിന്റെയും ആ സമ്മിശ്ര ഗന്ധം—വരുന്നുണ്ടായിരുന്നു. അവനത് നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് ബെഡിലേക്ക് വീണു.
ആ തണുത്ത ബേസ്മെന്റ് മുറിയിൽ അവൻ വീണ്ടും അവളെ കാറിൽ വെച്ച് കണ്ടത് ഓർത്തെടുത്തു കിടന്നു.
അടുത്ത കുറച്ചു ദിവസങ്ങളിൽ ഷാഹിദ് തന്റെ ജീവിതം പുതിയൊരു ട്രാക്കിലേക്ക് മാറ്റുന്നതിന്റെ തിരക്കിലായിരുന്നു. ആദ്യം തന്നെ അവൻ പോയത് താൻ ഇത്രയും കാലം പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്ന ഗ്യാസ് സ്റ്റേഷനിലേക്കാണ്.
നാട്ടിൽ നിന്ന് കൊണ്ട് വന്ന ഹൽവയും ചിപ്സുമായിട്ടാണ് അവൻ അവിടെ ചെന്നത്.
മാനേജർ നതാഷ അവനെ കണ്ടതും സന്തോഷത്തോടെ സ്വീകരിച്ചു. മധുരം കൈമാറിയ ശേഷം, തനിക്ക് ആർ.കെ ഗ്രൂപ്പിൽ ഫുൾ ടൈം കോർപ്പറേറ്റ് ജോലി കിട്ടിയ വിവരവും, ഇനി ഇവിടെ തുടരാൻ കഴിയില്ലെന്നുള്ള അവൻ്റെ റെസിഗ്നേഷനും അവൻ email ചെയ്തു.
"I am so happy for you, Shahid! You were my most reliable night-shift guy. Now that you plan to leave,
💬 Comments
View all comments