Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]
I will need to find a back up.
Can you help me for a few days more?," നതാഷ ചെറിയൊരു ആശങ്കയോടെ പറഞ്ഞു.
"Don't worry, Natasha. എന്റെ പുതിയ ജോലി തിങ്കളാഴ്ച തുടങ്ങും. പക്ഷെ അടുത്ത ഒരാഴ്ച കൂടി രാത്രി ഏതാനും മണിക്കൂറുകൾ വന്ന് നിന്നെ സഹായിക്കാം, പുതിയ ആളെ കിട്ടുന്നതുവരെ ഞാൻ സപ്പോർട്ട് ചെയ്യാം," ഷാഹിദ് പറഞ്ഞു.
നതാഷയ്ക്ക് അത് വലിയൊരു ആശ്വാസമായി. അവർ അവനെ കെട്ടിപ്പിടിച്ച് ആശംസകൾ നേർന്നു.
അങ്ങനെ പുതിയ ജോലിയിൽ കയറിയ ആദ്യത്തെ ആഴ്ച, പകൽ ഓഫീസിലും രാത്രി കുറച്ചു സമയം ഗ്യാസ് സ്റ്റേഷനിലുമായി അവൻ നതാഷയെ സഹായിച്ചു.
ആ ആഴ്ചയുടെ അവസാനം, ഇത്രയും കാലം തന്റെ വാടകയും ലോണും അടയ്ക്കാൻ അന്നം തന്ന ആ ചെറിയ പെട്രോൾ പമ്പിന്റെ കൗണ്ടറിലേക്ക് അവസാനമായി ഒന്ന് നോക്കി അവൻ പൂർണ്ണമായും അവിടെ നിന്നു പടിയിറങ്ങി.
ആ തിങ്കളാഴ്ച മുതൽ മിസ്സിസാഗയിലെ 'ആർ.കെ ഗ്രൂപ്പ് ഓഫ് എന്റർപ്രൈസസിൽ' അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്ററായി ഷാഹിദിന്റെ പുതിയ ജീവിതം ആരംഭിച്ചു. തണുപ്പത്ത് രാത്രി ഷിഫ്റ്റിന് പോയിരുന്ന ഷാഹിദ്, ഇപ്പോൾ രാവിലെ ഇസ്തിരിയിട്ട ഫോർമൽ ഷർട്ടും പാന്റും ടൈയും ധരിച്ച്, ലാപ്ടോപ്പ് ബാഗുമായി കോർപ്പറേറ്റ് ഓഫീസിലേക്ക് പോകാൻ തുടങ്ങി.
ആദ്യത്തെ ആഴ്ചകളിലെ ഓൺബോർഡിങ് എല്ലാം ആയി കാര്യങ്ങള് വളരെ സാധാരണ നിലയിൽ നീങ്ങി കൊണ്ടിരുന്നു. സീനിയർ മാനേജരായ ഡേവിഡ് ആയിരുന്നു അവന് കാര്യങ്ങൾ പറഞ്ഞുകൊടുത്തത്.
ഇന്റർവ്യൂവിൽ കണ്ടതുപോലെ തന്നെ വളരെ സ്ട്രിക്റ്റ് ആയ ഒരു കനേഡിയൻ ആയിരുന്നു ഡേവിഡ്. കനേഡിയൻ വെയർഹൗസുകളുടെ പ്രവർത്തനരീതികളും,
💬 Comments
View all comments