Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]
ലോജിസ്റ്റിക്സ് സോഫ്റ്റ്വെയറുകളും, ഇൻവെന്ററി മാനേജ്മെന്റുമൊക്കെ ഒക്കെ ഷാഹിദ് വളരെ വേഗം മനസ്സിലാക്കി എടുത്തു.
കമ്പനിയുടെ എം.ഡിയായ രോഹിതിനെ വല്ലപ്പോഴും ഇടനാഴിയിൽ വെച്ചോ മീറ്റിംഗുകളിൽ വെച്ചോ ഇടക്കൊക്കെ കാണുമെന്നല്ലാതെ, ആദ്യത്തെ കുറച്ചു കാലം അയാളുമായി നേരിട്ട് സംവദിക്കേണ്ട സാഹചര്യങ്ങളൊന്നും ഷാഹിദിന് ഉണ്ടായിരുന്നില്ല.
രോഹിത്തിന്റെ ക്യാബിൻ ഓഫീസിന്റെ ഏറ്റവും അറ്റത്തുള്ള ഗ്ലാസ്സ് റൂമിലായിരുന്നു. എപ്പോഴും വിലകൂടിയ സ്യൂട്ടുകൾ ധരിച്ച്, ഇടയ്ക്കെല്ലാം ഫോണിൽ സംസാരിച്ച് നടന്നുപോകുന്ന രോഹിത് കൂടുതലും ഉണ്ടായിരുന്നത്, ഷാഹിദിന്റെ ഡെസ്കിന് മുന്നിലൂടെ അയാൾ പോകുമ്പോഴെല്ലാം അവൻ്റെ ഊഷ്മളമായ ഒരു പുഞ്ചിരി സമ്മാനിക്കാൻ അവൻ മറന്നില്ല.
"ഹൗ ഈസ് ഇറ്റ് ഗോയിങ്, ഷാഹിദ്? സെറ്റിൽഡ് ഇൻ?" എന്ന് ഒരിക്കൽ രോഹിത് ചോദിച്ചത് പോലും ആ പുതിയ അന്തരീക്ഷത്തിൽ ഷാഹിദിന് വലിയൊരു അംഗീകാരം പോലെ തോന്നി.
വലിയൊരു പ്രൊജക്റ്റിന്റെ ഭാഗമായിരുന്നെങ്കിലും, ആദ്യത്തെ ഒന്നോ രണ്ടോ മാസം ഡേവിഡിന് കീഴിലായിരുന്നതുകൊണ്ട് സിഇഒ ആയ രോഹിത്തുമായി നേരിട്ട് സംസാരിക്കാൻ മറ്റ് കാരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
തന്റെ ഡെസ്കിലിരുന്ന് എക്സൽ ഷീറ്റുകളിൽ ജോലി ചെയ്യുമ്പോഴും അതിൻ്റെ ഇടയിലൂടെ പറ്റുമ്പോൾ ഒക്കെ അവൻ അവളുടെമായി ചാറ്റിംഗ് ചെയ്യുന്നതും അവൻ്റെ ഒരു ശീലമായി മാറി.
ഒരു ഭാഗത്ത് ജോലി സാധാരണ രീതിയിൽ മുന്നോട്ട് പോയി കൊണ്ടിരുന്നപ്പോൾ മറുഭാഗത്ത് കൂട്ടുകാരുമായി അവൻ്റെ ബാച്ചിലർ ലൈഫും മുന്നോട്ടു പോയി കൊണ്ടിരുന്നു.
കൂടെയുള്ള അജിംസിന് ഒരു പ്രമുഖ സൂപ്പർമാർക്കറ്റ് ചെയിനിൽ സൂപ്പർവൈസറായി അത്യാവശ്യം തരക്കേടില്ലാത്ത ഒരു ഫുൾ ടൈം ജോലി ശരിയായി. മറ്റു രണ്ട് പേർക്കും വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാതെ പാർട്ട് ടൈം ജോലി തന്നെ ആയി പോയി കൊണ്ടിരുന്നു.
വീക്കെൻഡുകളിൽ അവർ
💬 Comments
View all comments