0%

Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]

Author : Shanushinu Read All Parts 56.9K

ബേസ്മെന്റിൽ മദ്യപാനവും കഞ്ചാവ് പുകയ്ക്കലും തമാശകളുമായി കൂടുമ്പോൾ ഷാഹിദ് ഇപ്പൊ പഴയ പോലെ അവരുടെ കൂടെ അത്ര അധികം സമയം ചിലവഴിക്കാറില്ലായിരുന്നു.

അല്ലെങ്കിലും മദ്യപാനം ശീലം ഇല്ലാത്ത ഷാഹിദ് കമ്പനിക്ക് വേണ്ടി ആയിരുന്നു അവരുടെ കൂടെ ഇരുന്നിരുന്നത്. പിന്നെ കൂട്ടുകാരുടെ കൂടെ വെള്ളം അടിക്കാൻ ഇരിക്കുമ്പോൾ അവരുടെ ടച്ചിങ്സ് അവന് ഒരു വീക്നെസ് ആയിരുന്നു.

ഒരു കപ്പ് ചായയോ സോഫ്റ്റ് ഡ്രിങ്കോ കയ്യിൽ പിടിച്ച്, ചിപ്സും കൊറിച്ചുകൊണ്ട് അവർക്ക് കമ്പനി കൊടുക്കാൻ അവനും ഇരിക്കും.

പക്ഷേ നാട്ടിൽ പോയി തിരികെ വന്നതിന് ശേഷം അധികനേരം അവരുടെ കൂടെ ഇരിക്കാൻ അവനെ കിട്ടാറില്ല. അവൻ വേഗം തന്റെ മുറിയിലേക്ക് വലിയും.

അവൻ വലിയുന്നത് കാണുമ്പോൾ തന്നെ കൂട്ടുകാർ അവനെ "പുതിയപ്ല" എന്ന് വിളിച്ച് കളിയാക്കുമായിരുന്നു.

അവരുടെയൊക്കെ കൂടെയിരിക്കുമ്പോഴും, അവരിൽ നിന്നും വ്യത്യസ്തമായി ഷാഹിദിന്റെ ഉള്ളിൽ ഏഴാം കടലിനപ്പുറമുള്ള തന്റെ പെണ്ണിനേ കുറിച്ചുള്ള ചിന്തകള് ആയിരുന്നു. ഈ സമയം കൊണ്ട് തന്നെ അവർക്ക് ഇടയിൽ പരസ്പരം ഭയങ്കര പ്രേമം ഉടലെടുത്തു തുടങ്ങിയിട്ടുണ്ടായിരുന്നു.

കാനഡയിലെ സമയവും നാട്ടിലെ സമയവും തമ്മിലുള്ള പത്തര മണിക്കൂറിന്റെ വ്യത്യാസം അവർക്കിടയിൽ ഒരു വില്ലനായി നിന്നെങ്കിലും, അവരുടെ പ്രണയം അതിനെയെല്ലാം മറികടന്നു മുന്നോട്ട് നീങ്ങി.

കാനഡയിൽ അവൻ സ്വയം പാചകം ചെയ്യുന്നതിന്റെ വീഡിയോകളും, പുറത്തെ മഞ്ഞുവീഴ്ചയും അവൻ അവൾക്ക് കാണിച്ച് കൊടുക്കും. ജസ്നയാകട്ടെ കോളേജിലെ വിശേഷങ്ങളും, വീട്ടിൽ ഉമ്മ വെക്കുന്ന കറികളുടെ ഫോട്ടോകളും അയച്ചുകൊടുക്കും.

എന്നാൽ ഇതിനിടയിലെല്ലാം ആ കുഞ്ഞ് ഒരു രഹസ്യം അവർക്കിടയിൽ പറയാതെ കിടപ്പുണ്ടായിരുന്നു. അവൻ നാട്ടിൽ നിന്ന് പോരുന്നതിന്റെ തലേന്ന് കാറിൽ വെച്ച്

💬 Comments

View all comments