0%

Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]

Author : Shanushinu Read All Parts 49.6K

ബാത്റൂമിലെ മൂടൽമഞ്ഞുപോലെ വെള്ളം പറ്റിപ്പിടിച്ച കണ്ണാടി കൈകൊണ്ട് തുടച്ചുമാറ്റി. അതിൽ അവൾ തന്നെത്തന്നെ നോക്കി.

നനഞ്ഞൊട്ടിയ മുടിയിഴകൾക്കിടയിലൂടെ കാണുന്ന തന്റെ മുഖം വല്ലാതെ ചുവന്നു തുടുത്തിരിക്കുന്നത് അവൾ കണ്ടു. ചുണ്ടുകളിൽ ഇപ്പോഴും അവന്റെ ചുണ്ടുകളുടെ ചൂട് ബാക്കിനിൽക്കുന്നതുപോലെ.

വൈകുന്നേരം മഗ്രിബ് നിസ്കാരത്തിന് പായയിൽ ഇരിക്കുമ്പോഴും അവളുടെ മനസ്സ് ഏകാഗ്രമായിരുന്നില്ല. അത്താഴം കഴിക്കാൻ എല്ലാവരും ഒരുമിച്ചിരുന്നപ്പോൾ ഉപ്പ കാനഡയിലെ തണുപ്പിനെക്കുറിച്ചും ഷാഹിദിന്റെ മടക്കയാത്രയെക്കുറിച്ചും അവൻ്റെ പുതിയ ജോലി സാഹചര്യങ്ങളെ കുറിച്ചും എല്ലാം സംസാരിക്കുന്നുണ്ടായിരുന്നു.

ജസ്ന ഒന്നും മിണ്ടാതെ പ്ലേറ്റിലെ ചോറിലേക്ക് മാത്രം നോക്കിയിരുന്നു. അവളുടെ ചിന്തകൾ മറ്റെവിടെയോ ആയിരുന്നു ആ സമയവും.

അന്ന് രാത്രി വീട്ടിലെ ലൈറ്റുകളെല്ലാം അണയാൻ അവൾ അക്ഷമയോടെ കാത്തിരുന്നു.

ഏതാണ്ട് 11 മണി ആവറായി തുടങ്ങിയപ്പോൾ ഷാഹിദ് സമ്മാനമായി തന്ന പിങ്ക് ഐഫോണുമായി അവൾ മുറിയുടെ മൂലയിലെ ജനലിനരികിലേക്ക് മാറിനിന്നു.

കൃത്യം പതിനൊന്നു മണിയോടെ പതിവുപോലെ ഷാഹിദിന്റെ വാട്സാപ്പ് കോൾ വന്നു. പകൽ നടന്ന ആ വലിയ സംഭവത്തിന്റെ ഒരു ചമ്മലും പരിഭ്രമവും രണ്ടുപേർക്കും ഉണ്ടായിരുന്നു.

അവൾ വിറയ്ക്കുന്ന വിരലുകളോടെ കോൾ എടുത്ത് ഫോൺ കാതിനോട് ചേർത്തു.

"ഹലോ..." അവളുടെ ശബ്ദം നേർത്തൊരു മന്ത്രണം പോലെയായിരുന്നു.

"പൊന്നൂ... ഉറങ്ങിയില്ലേ?" മറുതലയ്ക്കൽ ഷാഹിദിന്റെ, പ്രണയം നിറഞ്ഞ ശബ്ദം. "എന്തായി, വീട്ടിൽ ആർക്കെങ്കിലും എന്തെങ്കിലും സംശയം തോന്നിയോ? നീ സുരക്ഷിതമായി എത്തിയോ എന്ന് അറിയാൻ മെസ്സേജ് ഇട്ടിട്ടു റിപ്ലേ ഒന്നും കണ്ടില്ലല്ലോ.

ഇനി കൂടെ ആരെങ്കിലും ഉണ്ടാവുമോ എന്ന് കരുതി ആണ് വിളിക്കാതെ പിടിച്ചു നിന്നത്."

"ഉം... ഞാൻ ഫോൺ ഇപ്പോളാ എടുത്തത്.. രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ

💬 Comments

View all comments