Chapter Title : പാപശൽഭം 7 [Shanushinu] [തിരിച്ചറിവുകൾ]
മതി," അവൾ ജനൽകമ്പിയിൽ തല ചാരിവെച്ചുകൊണ്ട് പറഞ്ഞു. "വലിമ്മ ഉമ്മറത്തുണ്ടായിരുന്നു.
എന്താ എന്നെ ഒരു വേറെ മണം എന്നൊക്കെ ചോദിച്ചു... ഞാൻ വഴിയിലെ എന്തോ ചീഞ്ഞ വെള്ളത്തിൽ ചവിട്ടിയതാണെന്നും ഒക്കെ പറഞ്ഞ് എങ്ങനെയൊക്കെയോ തടിയൂരി," അവൾ ചെറിയൊരു ചിരിയോടെ പറഞ്ഞു.
മറുതലയ്ക്കൽ ഷാഹിദ് ചിരിക്കുന്നത് അവൾ കേട്ടു. "എന്റെ പൊന്നു മിടുക്കിയാണല്ലോ. ഒരു വിധം പറഞ്ഞു ഒപ്പിച്ചു അല്ലേ?"
"പോ അവിടുന്ന്... നി കാരണമാ ഞാൻ ഇതൊക്കെ പറയേണ്ടി വന്നത്. എന്റെ ജീവൻ പോയി പേടിച്ചിട്ട്," അവൾ പരിഭവത്തോടെ പറഞ്ഞു.
"സോറി പൊന്നൂ... ഞാൻ അപ്പോൾ... നിന്നെ അത്രയും അടുത്ത് കണ്ടപ്പോൾ എനിക്ക് എന്നെത്തന്നെ കൺട്രോൾ ചെയ്യാൻ പറ്റിയില്ല. നിനക്ക് എന്നോട് ദേഷ്യമുണ്ടോ?"
മറുതലയ്ക്കൽ കുറച്ചുനേരം മൗനമായിരുന്നു. "ദേഷ്യമൊന്നുമില്ല... പക്ഷെ എനിക്ക് ഭയങ്കര പേടിയായിപ്പോയി ഷാഹി. നമ്മൾ നിക്കാഹ് കഴിയാതെ ഇങ്ങനെയൊക്കെ..."
"അറിയാം പൊന്നൂ, ഇനി നിക്കാഹ് കഴിയാതെ ഞാൻ നിന്നെ അങ്ങനെ ബുദ്ധിമുട്ടിക്കില്ല. പ്രോമിസ്. പക്ഷെ സത്യം പറയാലോ, ആ നിമിഷങ്ങൾ എനിക്ക് മറക്കാൻ പറ്റുന്നില്ല.
ഈ പെണ്ണ് എൻ്റെ ആണ് എന്ന് എനിക്കിപോളും ശരിക്കും വിശ്വാസം ആയിട്ടില്ല," അവന്റെ വാക്കുകൾ അവളുടെ ഉള്ളിൽ വീണ്ടും തരിപ്പുണ്ടാക്കി.
അങ്ങനെ അവരുടെ ഫോൺ സംഭാഷണം ഒരുപാട് നേരം നീണ്ടു പോയി.
അതിൻ്റെ ഇടക്ക് ഷാഹിദ് മാറ്റങ്ങളെ പോവുന്നതിൽ സങ്കടം രണ്ട് പേരും കൂടെ പങ്കിട്ടു. അതിനിടയ്ക്ക് പോവുന്നതിനു മുന്നേ ഒരിക്കൽ കൂടെ അവളെ കാണാൻ ഉള്ള ആഗ്രഹം അവൻ പ്രകടിപ്പിച്ചു...
"മറ്റന്നാൾ ഞാൻ തിരിച്ചു പോവുകയല്ലേ. നാളെ എനിക്ക് നിന്നെ ഒന്നൂടെ കാണണം. വെറും പത്ത് മിനിറ്റ്.
💬 Comments
View all comments