Chapter Title : പാപശൽഭം 8 [Shanushinu] [പൂക്കുന്ന പ്രേമം]
കൊണ്ട് എനിക്ക് ആ ഡ്രസ്സുകൾ ഒന്ന് തുറന്നു നോക്കാൻ പോലും തോന്നിയിട്ടില്ല...
നിക്കാഹ് കഴിയാതെ അതൊന്നും ശരി ആവില്ലെടാ... അതൊക്കെ വലിയ തെറ്റാണ്.. ... കല്യാണം കഴിഞ്ഞിട്ട് ഞാൻ ഷാഹി പറയുന്നതൊക്കെ ഇട്ടോളാം." - പൊന്നു ഷാഹിദിന് യാതൊരു വിധ സംശയങ്ങളും ഉണ്ടാവാൻ സാധ്യത ഇല്ലാത്ത വിധം കള്ളം പറഞ്ഞു ഒപ്പിച്ചു.
അങ്ങനെ ഉള്ളിൻ്റെ ഉള്ളിൽ അതൊക്കെ അവനെ ഇട്ടു കാണിക്കാൻ അവളുടെ മനസ്സ് വെമ്പുന്നു ഉണ്ടായിരുന്നെങ്കിൽ കൂടി കുറേ സമയം ഷാഹിദിൻ്റെ അഭ്യർത്ഥനയോട് അവൾ വല്ലാതെ എതിർത്തു നിന്നു.
തന്റെ നാടൻ വളർത്തലും മൂല്യങ്ങളും അവളെ വീഡിയോ കോളിൽ അതിട്ടു കാണിക്കുന്നതിൽ നിന്ന് അവളെ പിന്നോട്ട് വലിച്ചു.
എന്നാൽ ഷാഹിദ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. അവൻ പിണങ്ങുന്നതുപോലെ അഭിനയിച്ചു, പിന്നെ ഒരുപാട് സ്നേഹത്തോടെ അവളെ കൊഞ്ചിച്ചു, ഒരുപാട് കെഞ്ചി നോക്കിയും അടവുകൾ പലതായി അവൻ പുറത്തെടുത്തു...
താൻ ഇവിടെ ഈ കൊടും തണുപ്പത്ത് അവളെ ഓർത്ത് ഒറ്റയ്ക്ക് ഇവിടെ ജീവിക്കുമ്പോൾ, തൻ്റെ ജീവൻ്റെ ജീവനായ അവൾക്ക് തനിക്ക് വേണ്ടി ഇത്രപോലും ചെയ്യാൻ കഴിയില്ലേ എന്ന് എല്ലാം ചോദിച്ച് അവസാനം അവൻ അവളെ വൈകാരികമായി വീഴ്ത്തി.
ഒടുവിൽ, അവന്റെ സ്നേഹനിർബന്ധങ്ങൾക്ക് മുന്നിൽ അവൾക്ക് കീഴടങ്ങേണ്ടി വന്നു. അവസാനം സമ്മതം മൂളി ഡ്രസ് ഇട്ടു വരാം എന്ന് പറഞ്ഞു അവൾ ഫോൺ ബെഡ്ഡിൽ വെച്ച് ഡ്രസ് എടുക്കാൻ പോയി അലമാരയുടെ ഭാഗത്തോട്ട് പോയി...
ആ സമയം പുറത്ത് രാവിലെ തന്നെ മഴ പെയ്യാൻ തുടങ്ങുന്നതിന്റെ തണുത്ത കാറ്റ് അടിക്കുന്നുണ്ടായിരുന്നു. ജസ്ന പോയി വിറയ്ക്കുന്ന കൈകളോടെ റൂമിന്റെ വാതിൽ ഭദ്രമായി കുറ്റിയിട്ടുണ്ട്
💬 Comments
View all comments