0%

Chapter Title : പാപശൽഭം 9 [Shanushinu]

Author : Shanushinu Read All Parts 10.5K

ഫോട്ടോ വീഡിയോ ശേഖരം തന്നെ അവന്റെ ഫോണിലെ സീക്രട്ട് ഫോൾഡറിൽ രൂപപ്പെട്ടു.

സാധാരണ ഒരു യാഥാസ്ഥിതിക പുരുഷന് തോന്നുന്നതുപോലെ തന്റെ പെണ്ണിന്റെ സൗന്ദര്യം മറ്റാരും കാണാതെ ഒളിച്ചുവെക്കാനല്ല, മറിച്ച് അവളുടെ ഈ അസാമാന്യ സൗന്ദര്യം ലോകം കണ്ടാൽ എല്ലാവരും തന്നോട് അസൂയപ്പെടില്ലേ എന്ന ചിന്തയാണ് അവനിൽ മുളപൊട്ടിയത്.

അപൂർവ്വമായ ഒരു രത്നം കയ്യിലുള്ള ഒരാൾ അത് പെട്ടിക്കുള്ളിൽ പൂട്ടിയിടുന്നതിനേക്കാൾ, മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിച്ച് അവരുടെ കണ്ണുകളിലെ ആരാധനയും അസൂയയും കാണുമ്പോൾ അനുഭവിക്കുന്ന അതേ മാനസികാവസ്ഥയായിരുന്നു ഷാഹിദിനും ഉണ്ടായിരുന്നത്. തന്റെ പെണ്ണിന്റെ ഭംഗി മറ്റുള്ളവർ കാണുമ്പോൾ, അവളുടെ ഉടമസ്ഥൻ താനാണെന്നോർത്ത് സ്വയം അഭിമാനിക്കുന്ന വല്ലാത്തൊരു ഡോപാമിൻ ഉണ്ടാവുന്ന അവസ്ഥയിലേക്ക് അവന്റെ മനസ്സ് പതിയെ സഞ്ചരിക്കുകയായിരുന്നു.

കാനഡയിലെ തെരുവുകളിലൂടെയും മാളുകളിലൂടെയും നടക്കുമ്പോൾ, മോഡേൺ വസ്ത്രങ്ങളണിഞ്ഞ് ആത്മവിശ്വാസത്തോടെ നടന്നുപോകുന്ന വിദേശ വനിതകളെയും ഇന്ത്യൻ പെൺകുട്ടികളെയും അവൻ കാണാറുണ്ടായിരുന്നു. അവരുടെയൊക്കെ ഭർത്താക്കന്മാരോ കാമുകന്മാരോ അഭിമാനത്തോടെ അവരുടെ തോളിൽ കയ്യിട്ട് നടക്കുന്നത് കാണുമ്പോൾ ഷാഹിദ് ഓർക്കും —തന്റെ പൊന്നു ഇവരിൽ എല്ലാരേക്കാളും എത്രയോ മടങ്ങ് സുന്ദരിയാണ്! ആ ഒതുക്കമുള്ള ശരീരവും, വിടർന്ന കണ്ണുകളും, ഒഴുകിക്കിടക്കുന്ന മുടിയും, ഏത് മോഡേൺ വസ്ത്രവും അച്ചിൽ വാർത്തതുപോലെ ഇണങ്ങുന്ന ആകാരവടിവും ലോകം കാണാതെ പോകുന്നത് എന്തൊരു നഷ്ടമാണ്!

പക്ഷേ, തനിക്ക് നേരിട്ട് പരിചയമുള്ള ആർക്കെങ്കിലുമോ കൂട്ടുകാർക്കോ മുന്നിൽ അവളെ അത്തരത്തിൽ കാണിക്കാനുള്ള ധൈര്യം അവനില്ലായിരുന്നു. തന്റെ റൂമിലെ കൂട്ടുകാരായ മൻസൂറിനോടോ രാഹുലിനോടോ അജിംസിനോടോ, അല്ലെങ്കിൽ അറിയുന്ന മറ്റ് പരിചയക്കാരോടോ തന്റെ ഈ മാനസികാവസ്ഥ തുറന്നുകാണിക്കുന്നത് വലിയൊരു അഭിമാനക്ഷതമായി അവൻ കരുതി. സുരക്ഷിതമായ ഒരിടം - അവളുടെയും തൻ്റെയും സ്വകാര്യതയ്ക്കും

💬 Comments

View all comments