Chapter Title : പാപികളുടെ ലോകം 1 [കൊമ്പൻ മീശ]
തമ്മിൽ പരിചയം കുറവായതുകൊണ്ട് കെമിസ്ട്രി വർക്ക് ഔട്ട് ആവാത്തതാണ് പ്രശ്‌നമെന്നും. ഇനിയിപ്പോ പരിചയം ഉണ്ടാക്കാൻ ഒന്നും സമയം ഇല്ലാത്തതുകൊണ്ട്, പരിചയം ഉണ്ടെന്ന് വിശ്വസിച്ച് ഫുൾ കോണ്ഫിഡൻസിൽ ഡയലോഗ് പറഞ്ഞേക്കാനും. എന്ത് പറഞ്ഞാലും അത് ഈ ആക്റ്റ് ന്റെ പാർട്ട് ആണെന്ന രണ്ടുപേരും ഉറപ്പിച്ചാൽ മതിയെന്നും പറഞ്ഞ് അവളെ ലീഡ് ചെയ്തത്. ഒപ്പം ഫിലോമിനയുടെ ഡയലോഗ് ആയതുകൊണ്ട് തനിക്ക് ആ ഒരു പ്രായമാണെന്നുകൂടി മനസ്സിൽ കണ്ടാൽ അതായത് തന്റെ ഗ്രാൻഡ് മദർ ഒക്കെ ഉണ്ടെങ്കിൽ അവർ ഈ ഡയലോഗ് പറയുന്നത് ഒന്ന് ആലോചിച്ചാൽ രസമാകും എന്ന ഉപദേശം കൂടി ആയതോടെ കാര്യങ്ങൾ സ്മൂത്തായി. വയസ്സായ മലബാറി ഉമ്മമാരുടെ മട്ടിൽ തലയിലെ തട്ടം പിടിച്ച് നടുവളച്ച് "ആരാടാ നാറീ നീ!" എന്നവൾ ചോദിച്ചതും കാണികൾ ആർത്തുവിളിച്ചു. അന്ന് ക്യാന്റീനിൽ വെച്ചാണ് അവർ തമ്മിലുള്ള മഞ്ഞുരുകി പരിചയക്കാരായത്.
"ഹായ്," അവൾ ഒരു ചമ്മലോടെ അവൻ ഒറ്റയ്ക്കിരിക്കുന്ന ടേബിളിൽ വന്നിരുന്നുകൊണ്ട് പറഞ്ഞു.
"ഹായ്"
"താങ്ക്സ് ഫോർ ഹെൽപിങ് മി. തനിക്ക് ആക്ടിങ് ഒക്കെ അറിയാമല്ലേ," ഒരു ചെറിയ നിശ്ശബ്ദതയ്ക്ക് ശേഷം ചായകൈയ്യിലെടുത്തുകൊണ്ട് അവൾ ചോദിച്ചു.
"അങ്ങനെയൊന്നുമില്ല. സിനിമ ഇഷ്ടമാണ്. അപ്പൊ ഇതൊക്കെ അറിയാതെ ശ്രദ്ധിക്കും, അത്രേയുള്ളൂ."
"ഞാൻ വിചാരിച്ചത് ആസ് യൂഷ്വൽ ഏതോ വായ്‌നോക്കി ആണെന്നാണ്. അതാണ് അന്ന് കുറച്ചു റൂഡ് ആയി പെരുമാറിയതിന്റെ കാര്യം. സോറി," അവൾ അല്പനേരത്തെ അസുഖകരമായ മൗനത്തിനുശേഷം ഒരു വിധം പറഞ്ഞൊപ്പിച്ചു.
"ഹേയ് അതു സാരമില്ല. പരിചയമില്ലാത്ത ഒരാൾ പെട്ടെന്ന് വന്ന് അങ്ങനെ ചോദിക്കുമ്പോൾ.. അത് സ്വാഭാവികമാണ്."
"അതല്ല. സ്നേഹ പറഞ്ഞപ്പോഴാണ് പിന്നെ ...."
"അത് വിട്...
💬 Comments
View all comments