0%

Chapter Title : പാപികളുടെ ലോകം 1 [കൊമ്പൻ മീശ]

Author : Kambikathakal Read All Parts 1K

ഇപ്പൊ എല്ലാം കോംപ്ലിമെന്റ്‌സ് ആക്കിയില്ലേ!" അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അവളും ചിരിച്ചു. അല്പനേരം കഴിഞ്ഞ് ഇങ്ങനെ പറഞ്ഞു. "ഒന്നുകൂടിയുണ്ട്,"

"എന്താണ്? ഇനിയും സംശയമുണ്ടോ ഞാൻ വായ്‌നോക്കി ആണെന്ന്?"

"അതല്ല, അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന ആളെ ശ്രദ്ധിച്ചിരുന്നുവോ" അവൾ മടിച്ചുമടിച്ചുകൊണ്ട് ചോദിച്ചു.

"ശ്രദ്ധിച്ചെങ്കിൽ?'

പെട്ടെന്ന് അവൾ നിശ്ശബ്ദയായി. പിന്നെ അവൾ ഇങ്ങനെ പറഞ്ഞൊപ്പിച്ചു, "എങ്കിൽ അത് വേറെ ആരും അറിയണമെന്നില്ല."

"അതെന്താ അങ്ങനെ?" അവൻ കുസൃതിയോടെ ചോദിച്ചു.

"അത് പിന്നെ ... " അവൾ തപ്പി തടഞ്ഞു.

'പറയാൻ മടിയാണെങ്കിൽ വേണ്ട. തന്റെ ഫ്രണ്ട്സിന് ആർക്കെങ്കിലും അറിയാമോ എന്ന് നോക്കാ."

അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി. അപ്പോൾ അവൻ ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, "ഇല്ലെടോ. എനിക്ക് മനസ്സിലായി. ഞാൻ ആരോടും പറയാൻ പോണില്ല."

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു. "അല്ല വീട്ടിലൊന്നും അറിയില്ല. അതാ."

"ശരി എന്താ പേര്? എവിടെയാ നാട്? എന്നോട് പറയാമെങ്കി...."

"നിയാസ്, മലപ്പുറം. ഇപ്പൊ ചെന്നൈ ഐ ഐ ടിയിലാണ്."

"ആഹാ കൊള്ളാമല്ലോ. ഞാൻ ആരെയും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. പോരേ."

ദിവസങ്ങളും ആഴ്ചകളും മാസങ്ങൾ തന്നെയും കടന്നുപോയി.അതിന് ശേഷവും പലതവണ അവർ ക്യാന്റീനിലും കോറിഡോറിലും ലൈബ്രറിയിലുമൊക്കെ വെച്ച് ആകസ്മികമായി കണ്ടുമുട്ടി. പലപ്പോഴും സംസാരിച്ചു. പിന്നെ പിന്നെ അവർ മനപ്പൂർവ്വം കണ്ടുമുട്ടാനും സംസാരിക്കാനും തുടങ്ങി. അന്ന് തുടങ്ങിയ പരിചയം ഒന്നുരണ്ടുമാസത്തിനകം വളർന്നു ചെറിയൊരു സൗഹൃദമായി. അവരുടെ കോളേജിലെ പൊതു ഗോസിപ്പുകളും സ്‌കൂൾ കാല കഥകളുമെല്ലാം അവർക്ക് വിഭവങ്ങളായി. വിനയിനെപോലെ വളരെ ലവ്‌ലിയായ പയ്യൻ എല്ലാവരുടെയും ഫ്രണ്ട് സോണിൽ കയറുമെന്ന് പറഞ്ഞല്ലോ. അതുതന്നെ മുനീറയുടെ കാര്യത്തിലും

💬 Comments

View all comments