Chapter Title : പാപികളുടെ ലോകം 1 [കൊമ്പൻ മീശ]
സംഭവിച്ചു. വിനയ് വിശ്വസിക്കാൻ കൊള്ളാവുന്ന ഒരുത്തൻ ആണെന്ന് മനസ്സിലായപ്പോൾ അവൾ തന്റെ വീട്ടുവിശേഷങ്ങളും അവനോട് പങ്കുവെച്ചു. ഗൾഫ് റിട്ടേണിയായ പഴയ പുലിയായ ഉപ്പയെ വരച്ച വരയിൽ നിർത്തിയ കാര്യവും, വീട്ടിലെ പുറംപണിക്കാരോട് അരിശം പിടിക്കുന്ന ഉമ്മയുടെ വിശേഷങ്ങളും, ഇക്കാക്കാടെ ഭാര്യ ഷംനത്തയ്ക്ക് അവരുടെ വീട്ടുകാർ കൊടുത്തുവിടുന്ന വിലകൂടിയ കുപ്പായങ്ങളുടെ കാര്യവും കൂടാതെ നിയാസും അവരുടെ പ്രണയവും, അക്കാര്യം വീട്ടിലറിയുന്ന ദിവസം അവളുടെ ഗൾഫുകാരൻ ഇക്കാക്ക ഉണ്ടാക്കാൻ പോകുന്ന പുകിലുകളെപ്പറ്റിയുള്ള പേടി പോലും അവരുടെ സംഭാഷണങ്ങളിൽ ഇടംപിടിച്ചു. " വേറെ ആര് പറഞ്ഞാൽ കെട്ടില്ലെങ്കിലും ഷംനത്ത പറഞ്ഞാൽ മൂപ്പർ കേൾക്കും. ഇക്ക ബാക്കി ഉള്ളൊരുടെ മുന്നിൽ സിംഹവും ഇത്തയുടെ മുന്നിൽ വെറും മുയൽക്കുഞ്ഞുമാണ്," അത്രയും പറഞ്ഞുകൊണ്ട് അവൾ പൊട്ടിച്ചിരിക്കും. അവൾ സ്വന്തം വീട്ടിലെ വർത്തമാനവും നിയാസിന്റെ കഥകളും എത്ര പറഞ്ഞിട്ടും വിനയ് തന്റെ വീടിനെപ്പറ്റിയോ വീട്ടുകാരെപ്പറ്റിയോ ഒരു പരിധിയിലധികം ഒന്നും വിട്ടുപറഞ്ഞില്ല. കോളേജ് ഗോസിപ്പുകൾ വിട്ട് വീട്ടുകാരുടെ കാര്യമടുക്കുമ്പോളെല്ലാം അവൻ മൗനിയായി. മുനീറയാകട്ടെ അവന് അവന്റെ വീട്ടുകാരെപ്പറ്റി തന്നോട് പറയാനുള്ള അടുപ്പം തോന്നിക്കാണില്ലെന്നോർത്ത് എടുത്തുചോദിച്ചതുമില്ല. ഒടുവിൽ ഒരിക്കൽ അവൻ തന്റെ ഫോണിൽ ഇൻസ്റ്റായിൽ ഏതോ ട്രോൾ കാണിക്കുന്നതിനിടയിൽ അബദ്ധത്തിൽ കൈതട്ടി സ്വൈപ് ആയി ഗാലറിയിലെ ഒരു ഫാമിലി ഫോട്ടോ വന്നപ്പോഴാണ് അവന്റെ കഥയെന്താണെന്ന് അവൾ കേൾക്കുന്നത്. അൻപത് വയസ്സ് പ്രായമുള്ള ഒരു പുരുഷനും, അയാളുടെ ഭാര്യയെന്നുതോന്നിപ്പിക്കുന്ന ഒരു സ്ത്രീയും അവളോളം പ്രായമുള്ള ഒരു പെണ്ണുമുള്ള ഫോട്ടോ കണ്ടിട്ട് കൗതുകത്തോടെ അത് ആരാണെന്ന് തിരക്കിയ അവളോട് അവൻ ഇങ്ങനെ പറഞ്ഞു,
"ആ ഫോട്ടോയിൽ ഉള്ളതാണ് എന്റെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതെല്ലാം."
💬 Comments
View all comments