Chapter Title : പാപികളുടെ ലോകം 1 [കൊമ്പൻ മീശ]
അവളെ ഏൽപ്പിച്ചു പോവുകയാണ്."
"ഡോണ്ട് വറി. ബ്രോ.സമാധാനമായിരിക്കൂ. ഇവളുടെ കാര്യത്തിൽ ഇനി ആശങ്കപ്പെടേണ്ടിവരില്ല," വിനയ് മുനീറയെ നോക്കിക്കൊണ്ട് വാക്കുകൊടുത്തു. അപ്പോൾ മുനീറ താഴെനോക്കി നിന്നു. അപ്പോഴേക്കും നിയാസിന്റെ ബസ്സ് വന്നു. അവൻ യാത്രപറഞ്ഞശേഷം അതിൽ കയറിപ്പോയി.
"എന്താണ് പ്രശ്നം?" വിനയ് മുനീറയോട് ചോദിച്ചു.
"എന്തു പ്രശ്നം?"
"ദാ നോക്ക് നീ നുണ പറയുന്നത് മനസ്സിലാക്കാൻ കഴിയാത്ത പൊട്ടനാണ് ഞാൻ എന്നാണോ നീ കരുതുന്നത്? ഞാൻ ഈ കോളേജിൽ വന്നിട്ട് രണ്ടുമൂന്ന് മാസങ്ങളെ ആയിട്ടുള്ളെങ്കിലും ഇവിടത്തെ ടീച്ചർമാരെയും അവരുടെ രീതികളും ഒക്കെ മനസ്സിലാക്കിയവനാണ് ഞാൻ. ഇത്രേം ഫ്രീഡം കിട്ടുന്ന ഒരു കോളേജ് ഞാനൊന്നും സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല.
മറ്റുപല കോളേജിലും റിസൽറ്റിന്റെയും ഡിസിപ്ലിന്റെയും പേരിൽ പിള്ളേരെ ഞെക്കിപ്പിഴിയുമ്പോൾ ഇവിടെ ടീച്ചർമാർ പിള്ളേരുടെ ഫ്രെണ്ട്സിനെ പോലെ പെരുമാറുന്നു. എന്തിനധികം നമ്മുടെ കോളേജിൽ അതും നിന്റെ ഡിപ്പാർട്മെന്റിൽ പിള്ളേരുടെ ലൈൻ വിഷയത്തിൽ ഇടപെട്ട് അത് ശരിയാക്കി കൊടുക്കുന്ന ടീച്ചർമാരെ വരെ എനിക്കറിയാം. പോരേ അപ്പോഴാണ് അവളുടെ മെന്റൽ ടോർച്ചറും, അപമാനിക്കലും. ഇത് അപ്പൊ പറയാതിരുന്നത് നീ നുണ പറഞ്ഞെന്നറിഞ്ഞാൽ പാവം അവനെന്ത് തോന്നുമെന്ന് കരുതി മാത്രമാണ്. പ്രശ്നമെന്താണെന്നുഞാൻ ചോദിക്കുന്നില്ല,
അതെന്തായാലും ഞാൻ കൂടെയുണ്ട്." അവൾ അവന്റെ കൈ മുറുകെപിടിച്ചു. അപ്പോഴേക്കും അവരുടെ ബസ് വന്നുനിന്നു. അവർ കോളേജിന്റെ മുന്നിൽ ബസ്സിറങ്ങി. "എടാ കൊപ്പേ,"യാത്ര പറഞ്ഞ് സ്വന്തം സ്ഥലത്തേക്ക് നടക്കാൻ തുടങ്ങിയ വിനയ് മുനീറയുടെ പിൻവിളികേട്ട് തിരിഞ്ഞുനിന്നു "എടാ ഞാൻ ഞാൻ കരഞ്ഞിരുന്നത് ചില ഫാമിലി പ്രശ്നങ്ങൾ കാരണമാ..
എന്റെ ഇക്കാക്ക ധാരാളം ചീത്തയൊക്കെ പറയും. അപ്പൊ വിഷമം വരും, അതാ," ശബ്ദമിടറിയ
💬 Comments
View all comments